മോദി ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനൊരുങ്ങുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രീലങ്ക – മാലീദ്വീപ് സന്ദര്‍ശനം നാളെ തുടങ്ങും. മാലിദ്വീപില്‍ ഭരണ മാറ്റവും ശ്രീലങ്കയില്‍ ഭീകരാക്രമണവും ഉണ്ടാ സാഹചര്യത്തില്‍ മോദിയുടെ സന്ദര്‍ശനം നിര്‍ണായകമാണ്. ചൈനയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുമായുള്ള മാലിദ്വീപിന്റെ ബന്ധം കരുത്തുറ്റതാകുന്നത്. ഇബ്രാഹിം മുഹമ്മദ് സ്വാലിഹാണ് പുതിയ പ്രസിഡന്റ്.

അയല്‍ രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതാണ് രണ്ടാം മോദി സര്‍ക്കാറിന്റെ വിദേശ നയം. ഐഎസ് ഭീകരരുടെ ഈസ്റ്റര്‍ ആക്രമണത്തില്‍ നൂറുകണക്കിനു പേര്‍ കൊല്ലപ്പെട്ട ശ്രീലങ്കയിലേക്ക് പ്രധാനമന്ത്രി മോദി ആദ്യം സന്ദര്‍ശനം നടത്തുന്നതും ശ്രദ്ധേയമാണ്.പ്രധാനമന്ത്രിയായ റനില്‍ വിക്രമ സിംഗെയ്ക്ക് ഇന്ത്യയുമായി അടുത്ത ബന്ധമാണുള്ളത്. വിക്രമസിംഗെയെ പുറത്താക്കി ചൈന പക്ഷപാതിയായ മഹീന്ദ്ര രജപക്ഷെയെ പ്രധാനമന്ത്രിയാക്കിയ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി ഇന്ത്യയെ ആശങ്കപ്പെടുത്തിയിരുന്നു.