പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍ എത്തി; സന്ദർശനം മുൻകൂട്ടി അറിയിക്കാതെ

അതിർത്തിയിൽ ഇന്ത്യ ചൈന സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തി. മുൻകൂട്ടി അറിയിക്കാതെയാണ് പ്രധാനന്ത്രിയുടെ സന്ദർശനം.

സംയുക്ത സേനാ മേധാവി ബിപിൻ‌ റാവത്തും ഒപ്പമുണ്ട്. ലേയിലെ സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. അതിർത്തിയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നേരിട്ടു വിലയിരുത്തുമെന്നാണ് സൂചന.

പ്രധാമന്ത്രിക്കൊപ്പമുള്ള സൈനികരുടെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ജൂൺ 15-ന് കിഴക്കൻ ലഡാക്കിലെ ഗാൽവനിൽ ഇന്ത്യ–ചൈന സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.