ഞാന്‍ ആരാണെന്ന് വലുതാകുമ്പോള്‍ അച്ഛനോട് ചോദിച്ചാല്‍ പറഞ്ഞ് തരും. കേട്ടോ, മണികണ്ഠന്റെ മകന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

മണികണ്ഠന്റെ മകന്‍ ഇസൈയ്ക്ക് ആശംസ അറിയിച്ചു കൊണ്ടുള്ള മോഹന്‍ലാലിന്റെ വീഡിയോ വൈറലാവുന്നു. മണികണ്ഠന് ഒപ്പം നിന്നാണ് നടന്റെ ആശംസ സന്ദേശം. പിറന്നാള്‍ ആശംസകള്‍ ഇസൈ മണികണ്ഠന്‍. ഒരുപാട് സ്‌നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഹാപ്പി ബര്‍ത്ത് ഡേ. ഞാന്‍ ആരാണെന്ന് കുറച്ച് വലുതാകുമ്പോള്‍ അച്ഛനോട് ചോദിച്ചാല്‍ പറഞ്ഞ് തരും. കേട്ടോ. എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും എല്ലാം ഈശ്വരന്‍ തരട്ടെ’, എന്നാണ് ആശംസ അറിയിച്ച് മോഹന്‍ലാല്‍ പറഞ്ഞത്. അവന്റെ ജീവിതത്തില്‍, അവന് കിട്ടുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമാണിത്’ എന്ന് മണികണ്ഠന്‍ മോഹന്‍ലാലിനോട് പറഞ്ഞു. പിന്നാലെ നിരവധി പേരാണ് ഇസൈയ്ക്ക് ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

മണികണ്ഠൻ വിവാഹിതനായത് 2020 ഏപ്രിൽ 26നാണ്. ലോക്ക് ഡൗൺ ചട്ടങ്ങൾ അനുസരിച്ച് വിവാഹിതനായ താരം വിവാഹാവശ്യത്തിനായി നീക്കിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു. മരട് സ്വദേശിനിയായ അഞ്ജലിയുടെ കഴുത്തിൽ താലി ചാർത്തിയത് ത്യപ്പൂണിത്തുറ ക്ഷേത്രത്തിൽവെച്ചായിരുന്നു. കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി മലയാളികൾക്ക് പ്രിയങ്കരനായത്. പിന്നീട് ഇതര ഭാഷകളിൽ അടക്കം മണികണ്ഠൻ മികച്ച ചില വേഷങ്ങൾ ചെയ്തു. കഴിഞ്ഞ വർഷം രജനീകാന്ത് ചിത്രമായ പേട്ടയിലൂടെ താരം തമിഴിലും അരങ്ങേറിയിരുന്നു.