പിറന്നാൾ മധുരം ലോകം വാരി വല്കിയിട്ടും ലാൽ സങ്കടത്തിൽ, നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം

എല്ലാരും കരുതി ആശംസകളും പുകഴ്ത്തലുകളും ഒക്കെ മോഹൻലാലിനെ സന്തോഷിപ്പിച്ചു എന്ന്. ഇല്ല. ഇല്ലേ ഇല്ല…പിറന്നാൾ ദിനത്തിൽ കേക്ക് കട്ട് ചെയ്ത ചിത്രം നോക്കുക. വീടിന്റെ മുറ്റത്തിരുന്ന് എടുത്ത് ചിത്രം നോക്കുക..60 അല്ല..പ്രായം അതിലേറെ ആ മുഖത്ത് തോന്നും. മോഹൻലാൽ വിഷമത്തിൽ ആയിരുന്നു.

ലോക്ക്ഡൌണിനെ തുടർന്ന് വീട്ടിൽ തന്നെയായിരുന്നു മലയാളികളുടെ പ്രിയ നടൻ മോഹൻലാലിൻറെ പിറന്നാൾ ആഘോഷം.കേക്ക് മുറിച്ചും, സദ്യ കഴിച്ചുമാണ് വ്യാഴാഴ്ച മോഹൻലാൽ പിറന്നാൾ ആഘോഷിച്ചത്. ഭാര്യ സുചിത്ര, മകൻ പ്രണവ് മോഹൻലാൽ, സുഹൃത്തും സംവിധായകനുമായ പ്രിയദർശൻ, ബന്ധുക്കളായ അനിത, മോഹൻ എന്നിവർക്കൊപ്പമായിരുന്നു പിറന്നാളാഘോഷം. ചെന്നൈയിലെ തന്റെ വസതിയിലാണ് മോഹൻലാൽ ലോക്ക്ഡൌൺ കാലം ചിലവഴിക്കുന്നത്. ഇവിടെയായിരുന്നു പിറന്നാൾ ആഘോഷവും.

പിറന്നാൾ ആഘോഷിക്കാനായി പ്രിയദർശൻ മാത്രമാണ് മോഹൻലാലിൻറെ വസതിയിൽ നേരിട്ടെത്തിയത്. മറ്റ് സുഹൃത്തുക്കളും ബന്ധുക്കളും വീഡിയോ കോൺഫറൻസിലൂടെയാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. കേക്ക് മുറിക്കലിന് പുറമേ വിഭവസമൃദ്ധമായ സദ്യയും മോഹൻലാലിൻറെ വസതിയിൽ ഒരുക്കിയിരുന്നു.

എന്നാൽ 60ാം പിറന്നാൾ ആരാധകർ ആഘിച്ചപ്പോൾ മോഹൻലാൽ സങ്കടത്തിലാണ്. കാരണം ഏറെ പ്രിയപ്പെട്ട 3 പേരാണ് ഇക്കുറി ലാലിനൊപ്പം പിറന്നാളിൽ ഇല്ലാതെ പോയത്. മകൾ വിസ്മയ തായ്ലൻഡിലാണ്. അമ്മ കൊച്ചിയിലായിരുന്നു. 60ാം പിറന്നാൾ ഗംഭീരമായി ആഘോഷിക്കണമെന്ന് കരുതിയ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരും അടുത്തില്ലായിരുന്നു. എങ്കിലും മകനില്ലാത്ത ദുഖം മറന്ന് അമ്മ ശാന്തകുമാരി കൊച്ചിയിൽ ആന്റണി പെരുമ്ബാവൂരിനൊപ്പം കേക്കു മുറിക്കുകയും സദ്യയുണ്ണുകയും ചെയ്തു.

കോവിഡ് കാരണം ആഘോഷം വേണ്ടെന്നു ഫാൻസ് അസോസിയേഷൻ തീരുമാനിച്ചിരുന്നു. അതിനാൽ, ഒരിടത്തും പ്രത്യേക പരിപാടികളുണ്ടായില്ല. ലാലിന്റെ സുഹൃത്തുക്കൾക്ക് അസോസിയേഷൻ കഴിഞ്ഞദിവസം സദ്യ എത്തിച്ചു സന്തോഷമറിയിച്ചിരുന്നു.ലാലിന്റെ മറ്റ് ഉറ്റ സുഹൃത്തുക്കൾ വിഡിയോ കോൾ വഴി കേക്ക് മുറിക്കൽ പാർട്ടിയിൽ പങ്കുകൊണ്ടു. കേക്കുമുറിക്കുന്നതിന്റെ വിഡിയോ ഇപ്പോൽ വൈറലാവുകയാണ്