മോഹൻലാലിന് ആനക്കൊമ്പ് കേസിൽ കുരുക്ക് മുറുകി, ആനക്കൊമ്പ് പിടിക്കുമ്പോൾ ഉടമസ്ഥാവകാശമില്ല, അന്വേഷണം വേണം

കൊച്ചി. വിവാദമായ ആനക്കൊമ്പ് കേസിൽ നടൻ മോഹൻ ലാലിന് കുറുക്കു മുറുകി. മോഹൻലാലിന്റെ വീട്ടിൽ നിന്ന് റെയ്ഡ് നടത്തി 2011ൽ വനം വകുപ്പ് പിടികൂടിയ ആനകൊമ്പിന് 2016ൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകി ലാലിനെ രക്ഷിക്കാൻ ഉന്നതർ ഇടപെട്ടു നടത്തിയ ശ്രമം കൂടി കോടതിയുടെ മുൻപിൽ എത്തിയതോടെയാണിത്. ആനക്കൊമ്പ് പിടികൂടുമ്പോൾ മോഹൻലാനിനു ഉടമസ്ഥാവകാശം ഉണ്ടായിരുന്നോ എന്നതിൽ അന്വേഷണം വേണമെന്നാണ് ഹൈക്കോടതി ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

2011ൽ മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പു കണ്ടെത്തിയതിനെ തുടർന്നാണ് 1972ലെ വന്യജീവി, വനം സംരക്ഷണ നിയമപ്രകാരം 2012ൽ വനം വകുപ്പു കേസ് റജിസ്റ്റർ ചെയ്യുന്നത്. കേസിൽ നിന്നു രക്ഷപെടുന്ന തിനായി ലാൽ 2016ൽ അനധികൃതമായി ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് സമ്പാദിക്കുകയായിരുന്നു. ലാലിന്റെ പേരിലുള്ള ആനക്കൊമ്പ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു അസാധാരണമെന്നോണം
സർക്കാർ വിചാരണ ക്കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

നടൻ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസിൽ സര്‍ക്കാരിനോടു ഹൈക്കോടതി ചോദിച്ച ചോദ്യങ്ങൾക്ക് മുൻപിൽ സർക്കാർ അഭിഭാഷകർ ചൂളിപ്പോയി. കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ടു സർക്കാർ നൽകിയ ഹർജി പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി തള്ളിയതിനെതിരെ സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യങ്ങൾ ഉന്നയിച്ചത്. ഈ കേസ് എങ്ങനെ പിൻവലിക്കും? കേസ് എങ്ങനെ പിൻവലിക്കാനാകുമെന്നായിരുന്നു കോടതി ഉന്നയിച്ച മുഖ്യ ചോദ്യം.

2011ൽ മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനകൊമ്പ് കണ്ടെത്തി എന്നതിന് എഫ് ഐ ആരും രേഖകളും ഉണ്ട്. എന്നാൽ ഈ ആനകൊമ്പിന് ലാലിന് 2016ൽ മാത്രമാണ് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ അനുമതിയില്ലാതെ ആനക്കൊമ്പു കൈവശം വച്ചതിനെക്കുറിച്ച് അന്വേഷണം വേണ്ടേ? എന്നാണ് കോടതി ചോദിച്ചത്.

കെ. കൃഷ്ണകുമാർ എന്നയാൾ മോഹൻലാലിന് ആനക്കൊമ്പു കൈമാറി എന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. മോഹൻലാലിന്റെ ആർട് ഗാലറിയിൽ സൂക്ഷിക്കുന്നതിനാണ് രണ്ട് ആനക്കൊമ്പുകൾ നൽകിയതെ ന്നതിനും തെളിവുകൾ ഉണ്ട്. കെ. കൃഷ്ണകുമാർ എന്നയാൾ ആർട് ഗാലറിയിൽ സൂക്ഷിക്കാൻ നൽകിയ ആനകൊമ്പിനു മോഹൻ ലാലിന് 2016 വരെ ഇല്ലാതിരുന്ന കൈവശാവകാശമാണ് തുടർന്ന് ലഭ്യമായിരിക്കുന്നത്. മറ്റൊരാളിൽ നിന്നു വിലകൊടുത്തു വാങ്ങിയതാണ് ആനക്കൊമ്പെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നതാണ്. അതുകൊണ്ടു തന്നെ കേസ് റജിസ്റ്റർ ചെയ്യപ്പെടുമ്പോൾ നടന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നോ എന്നത് അന്വേഷിക്കേണ്ട കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ആനക്കൊമ്പിന്റെ അനധികൃത കൈമാറ്റം കുറ്റകരമാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം കൈമാറ്റം ചെയ്യുന്നതും, വിൽക്കുന്നതും ഒക്കെ ശിക്ഷാർഹമാണ്.

ആനക്കൊമ്പ് മോഹൽലാലിന്റെ വീട്ടിൽ നിന്ന് പിടികൂടുമ്പോൾ അതിന് മോഹൻലാലിന് ഉടമസ്ഥാവകാശം ഉണ്ടായിരുന്നില്ല എന്ന വസ്തുതയാണ്
കോടതി പറയാതെ പറഞ്ഞിരിക്കുന്നത്. വിഷയത്തിൽ ലാലിന് കേസിൽ കുരുക്ക് കൂടുതൽ മുറുകുകയാണ്. 2016ൽ ഈ ആനക്കൊമ്പുകൾക്ക് മോഹൻലാലിന് എങ്ങനെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചു എന്നതിനെ പാട്ടി അന്വേഷണം ഉണ്ടായാൽ അതിനായി സഹായിച്ച ചില ഉന്നതർ കൂടി വെട്ടിലാലും. 1972ലെ വന്യജീവി, വനം സംരക്ഷണ നിയമം മോഹൻലാലിന് വേണ്ടി മാത്രം മാറ്റിമറിക്കാനുള്ള ശ്രമമാണ് ഇക്കാര്യത്തിൽ നടന്നതെന്ന ആക്ഷേപം നേരത്തെ ഉയർന്നിരിക്കെയാണ് കൊമ്പ് കേസ് വീടും വിവാദമായിരിക്കുന്നത്.