വണ്ണമായിരുന്നു സൂപ്പർ, ഇങ്ങനെ മെലിയേണ്ട ലാലേട്ടാ, പുതിയ ചിത്രത്തിന് കമന്റുമായി ആരാധകർ

താരരാജാവ് മലയാളികളുടെ സ്വകാര്യ അഹങ്കാരം. മോഹൻലാൽ എന്ന നടന വിസ്മയത്തെ മലയാളിക്ക് കാണാപാഠമാണ്. സൂപ്പർ താരത്തിന്റെ ഓരോ ചിത്രവും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. താരം സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. ഓരോ വിശേഷങ്ങളും പങ്കുവെയ്ക്കും.

മോഹൻലാലിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർ ചർച്ചയാക്കുന്നത്. മോഹൻലാൽ ഫാൻസ് ക്ലബ് ആണ് വീഡിയോ ഷെയർ ചെയ്‍തിരിക്കുന്നത്. വീഡിയോ കണ്ടമാത്രയിൽ എല്ലാവരും ഞെട്ടി. തടി കുറിച്ച് നന്നായി മെലിഞ്ഞ് നിൽക്കുന്ന ഒരു ഫോട്ടോ. നിമിഷങ്ങൾക്കം നിരവധി കമന്റുകളാണ് വന്നത്. ഇങ്ങനെ മെലിയേണ്ട ലാലേട്ട, പഴയ ലാലേട്ടനെ മതി എന്നൊക്കെയാണ് ആരാധകർ കുറിച്ചിരിക്കുന്നത്.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രശാന്ത് നാരായണന്റെ ഇരട്ടക്കുട്ടികൾ ജന്മദിനാശംസകൾ നേരുന്ന വീഡിയോയാണ് വൈറലായത്. ധ്രുവിനും ധ്യാനിനും ജന്മദിനാശംസകൾ നേർന്നുവെന്ന് ലാലേട്ടൻ പറയുന്നുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദ്യശ്യം 2ന്റെ ലൊക്കേഷനിലാണ് താരം ഇപ്പോൾ. വൻ ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായതിനാൽ ആരാധകർ വലിയ ആകാംക്ഷയിലാണ്. മോഹൻലാലിനൊപ്പം ആദ്യ സിനിമയിലുണ്ടായിരുന്ന മീന, അൻസിബ, എസ്‍തർ തുടങ്ങി മിക്കവും പുതിയ ചിത്രത്തിലുണ്ട്.