കാത്തിരിക്കാനായില്ല, വിശ്വരൂപ ശിൽപ്പം കാണാൻ മോഹൻലാൽ നേരിട്ടെത്തി

വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ ഒരുങ്ങിയ വിശ്വരൂപം ശില്പം കാണാൻ മോഹൻലാൽ നേരിട്ടെത്തി. മൂന്നര വർഷം കൊണ്ടാണ് രൂപം തയ്യാറാക്കിയിരിക്കുന്നത്. എത്തിയിരിക്കുകയാണ്. ശില്പം കണ്ടിഷ്ടപ്പെട്ട മോഹൻലാൽ അടുത്തയാഴ്ച ചെന്നൈയിലേക്ക് ശില്പം കൊണ്ടുപോകാനെത്തുമെന്ന ഉറപ്പുനൽകിയാണ് മടങ്ങിയത്.

ഞായറാഴ്ച രാവിലെ എട്ടോടെയാണ് തനിക്ക് വേണ്ടി നിൽമ്മിച്ച വിശ്വരൂപം കാണാൻ മോഹൻലാൽ എത്തിയത്. കുരുക്ഷേത്ര യുദ്ധത്തിൽ എതിർപക്ഷത്ത് ബന്ധുജനങ്ങളെ കണ്ട് തളർന്നിരുന്ന അർജുനന് മുന്നിൽ ശ്രീകൃഷ്ണൻ വിശ്വരൂപമായ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഐതിഹ്യം.

11 ശിരസുള്ള സർപ്പം. ഇതിന് താഴെ നടുവിൽ മഹാവിഷ്ണു. ഇരുവശത്തുമായി ദേവഹുരു ബ്രഹസ്പതി, നരസിംഹം, ശ്രീരാമൻ, ശിവൻ, വിഷ്ണു, ശ്രീകൃഷ്ണൻ, ഇന്ദ്രൻ, ഹനുമാൻ, ഗരുഡൻ, അസുരഗുരു ശുക്രാചാര്യൻ എന്നിവരുടെ ശിരസുകളാണ് ഉള്ളത്. ശഖ്, ചക്ര, ഗദാ, ഖഡ്ഗങ്ങൾ പേറുന്ന 22 കൈകൾ. ഇതാണ് മുകൾ ഭാഗത്തുള്ളത്. പാഞ്ചജന്യം മുഴക്കുന്ന ശ്രീകൃഷ്ണൻ, വ്യാസൻ പറയുന്നത് കേട്ട് മഹാഭാരത കഥയെഴുതുന്ന ഗണപതി, ഉൾപ്പടെ മഹാഭാരതത്തിലെ വിവിധ സന്ദർഭങ്ങൾ ചെറുതും വലുതുമായ 400 രൂപങ്ങൾ.

ശില്പി വെള്ളാർ നാഗപ്പനും സഹശില്പികളായ ഒൻപതു പേരും ചേർന്നാണ് ശില്പം പൂർത്തിയാക്കിയത്. കുമ്പിൾ തടിയിലാണ് ശില്പം. ലോകത്തിലെ തന്നെ വലിയ വിശ്വരൂപ പ്രതിമയാണിതെന്ന് അവകാശപ്പെട്ട ശില്പികൾ ഗിന്നസ് റെക്കോഡിന്റെ സാധ്യത തേടുന്നതായി വ്യക്തമാക്കിയിരുന്നു.