നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 2014നെക്കാള്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് വീണ്ടും അധികാരത്തിലേക്കെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിന്ദനങ്ങള്‍ അറിയിച്ച് മോഹന്‍ലാല്‍. ട്വിറ്ററിലൂടെയായിരുന്നു താരം പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ചത്.

‘ബഹുമാനപ്പെട്ട നരേന്ദ്ര മോദിജി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍’ മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു. മോഹന്‍ലാലിന് പുറമേ രജനികാന്തും, രാഷ്ട്ര തലവന്മാരും സമൂഹമാധ്യമങ്ങളിലൂടെ മോദിയെ അഭിനന്ദിച്ചുകൊണ്ട് രം?ഗത്തെത്തിയിരുന്നു.