ആക്ഷനില്‍ വിസ്മയിപ്പിച്ച് വിസ്മയ മോഹന്‍ലാല്‍, വീഡിയോ വൈറല്‍

മലയാള സിനിമയുടെ താര രാജാവാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മകന്‍ പ്രണവ് മോഹന്‍ലാലും സിനിമയില്‍ എത്തിയിട്ടുണ്ട്. ഇതോടെ മകള്‍ വിസ്മയയും സിനിമയിലേക്ക് എത്തുമോ എന്ന് ആരാധകര്‍ ചോദ്യമുയര്‍ത്തി തുടങ്ങിയിരുന്നു. എന്നാല്‍ തന്റെ വഴി സിനിമയല്ലെന്ന് വിസ്മയ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ വിസ്മയയുടെ പുതിയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയകൡ ഇപ്പോള്‍ വൈറല്‍ ആകുന്നത്. വിസ്മയിപ്പിക്കുന്ന ആക്ഷന്‍ രംഗത്തിന്റെ വീഡിയോ ആണ് വിസ്മയ തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്.

തായ്‌ലന്‍ഡിലെ ഫിറ്റനെസ് ക്യാംപില്‍ നിന്നുള്ള വീഡിയോ ആണ് വിസ്മയ പങ്കുവച്ചിരിക്കുന്നത്. തായ്‌ലാന്‍ഡില്‍ ആയോധനകല അഭ്യസിക്കുന്ന വിഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ നേരത്തെയും വിസ്മയ പങ്കുവെച്ചിരുന്നു. അച്ഛന്‍ മോഹന്‍ലാല്‍ തയ്‌ക്കോണ്ടോയിലും ഗുസ്തിയും ചാംപ്യന്‍ ആണെങ്കില്‍ ആയോധനകലകളില്‍ സഹോദരന്‍ പ്രണവും തിളങ്ങി നില്‍ക്കെയാണ് വിസ്മയ മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ തന്റേതായ സ്ഥാനം ഉറപ്പിതക്കുന്നത്.

എഴുത്തും വരകളും മാത്രമല്ല കുറച്ച് ആക്ഷനും കലര്‍ന്നതാണ് തന്റെ ജീവിതം എന്നാണ് താരപുത്രി വ്യക്തമാക്കുന്നത്. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേര്‍ത്ത് പുസ്‌കരം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് എന്ന് വിസ്മയ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സിനിമയിലേക്ക് വരണം എന്ന ആഗ്രഹം ഇതുവരെ തന്നോട് മകള്‍ പറഞ്ഞിട്ടില്ലെന്ന് മോഹനലാല്‍ തുറന്ന് പറഞ്ഞിരുന്നു.

https://www.instagram.com/p/CByUNgVJwol/?utm_source=ig_embed