​​ഇളയമകനെ രണ്ട് മാസം ​ഗർഭിണിയായിരുന്നപ്പോൾ ഭർത്താവ് മരണപ്പെട്ടു- ചാളമേരി

ജ​ഗദീഷ് അവതാരകനായെത്തുന്ന പണം തരും പടം റിയാലിറ്റി ഷോയിൽ ചാള മേരി എന്നറിയപ്പെടുന്ന മോളി കണ്ണമാലി അതിഥിയായി എത്തിയപ്പോൾ ഭർത്താവിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഭർത്താവിന്റെ പേര് ഫ്രാൻസിസ് എന്നായിരുന്നു. നാടകത്തിലെ നായകനായിരുന്നു. ശരീരത്തിൽ തൊട്ടുള്ള അഭിനയം ഇഷ്ടമായിരുന്നില്ല. പക്ഷേ ഈ നാടകത്തിൽ പ്രണയരംഗം ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി തൊട്ടതും ഫ്രാൻസിസിനെ അടിച്ചു. കവിളിലാണ് അടി കൊണ്ടത്. അതിനു പിന്നാലെ വിവാഹം ആലോചിച്ച് ഫ്രാൻസിസ് വീട്ടിൽ വന്നു. അടിച്ചതിന്റെ വൈരാഗ്യമായിരിക്കുമോ എന്നായിരുന്നു സംശയം. എന്നാൽ അല്ലെന്നും ശരിക്കും ഇഷ്ടമാണ് എന്നുമായിരുന്നു ഫ്രാൻസിസിന്റെ മറുപടി. തുടർന്നു കുറച്ചു നാൾ പ്രണയിച്ചു. പിന്നീട് വിവാഹം കഴിച്ചു.

ഇളയമകനെ രണ്ടു മാസം ഗർഭിണിയായിരിക്കുമ്പോഴാണ് ഫ്രാൻസിസിന്റെ വേർപാട്. 30 വയസ്സായിരുന്നു ഫ്രാൻസിസിന് പ്രായം. ഹൃദയാഘാതമായിരുന്നു. ജീവിതം പിന്നീട് ദുരിതപൂർണമായിരുന്നു. ചവിട്ടു നാടകം കളിച്ചും കരിങ്കല്ല് ചുമന്നും ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടു പോയത്. പ്രസവിക്കുന്നതിന്റെ തലേന്നും ചവിട്ടു നാടകം കളിച്ചു. അമ്മ താങ്ങായി നിന്നതും ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കരുത്തേകി.

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. തന്റേതായ ശൈലി കൊണ്ട് മിനിസ്ക്രീനിൽ ചുവട് ഉറപ്പിച്ച മോളി , ചെറിയ വേഷങ്ങളിൽ ബിഗ് സ്ക്രീനിലും എത്തി . തന്റേതായ ശൈലി കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുവാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. എറണാകുളം ജില്ലയിലെ പുത്തൻ തോട് പാലം എന്ന സ്ഥലത്താണ് മോളി കണ്ണമാലിയും കുടുംബവും ജീവിക്കുന്നത്. ഹൃദ്രോഗത്തിന് ചികിത്സയിലാണ് മോളി കണ്ണമാലി. ഒരു ഹാർട്ട് അറ്റാക്ക് താരത്തിന് വന്നിരുന്നു. ഒരുപാട് പണം ചികിത്സയ്ക്കായി ചിലവായി.