1200 കോടിയുടെ അഴിമതി, ശിവസേനാ എം.പി സഞ്ജയ് റാവത്തിനെ പൊക്കി അകത്തിട്ട് ഇഡി, Enforcement Directorate

മഹാരാഷ്ട്രയിലും കൊടുങ്കാറ്റായി ഇ.ഡി. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ വൻ മരങ്ങളിൽ ഒന്നായ നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്തിനെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അറസ്റ്റ് ചെയ്തു. ചെറിയ കേസൊന്നും അല്ല. 1200കോടിയുടെ അഴിമതി നടത്തിയതാണ്‌ നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്തിനെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അറസ്റ്റ് ചെയ്യാൻ കാരണം. ഇപ്പോൾ ഇ.ഡി ഇന്ത്യൻ രാഷ്ട്രീയത്തിലെ അഴിമതിക്കാരുടെ പേടി സ്വപ്നം ആയി മാറിയിയിരിക്കുകയാണ്‌., രാഷ്ട​‍ീയക്കാർ മാത്രമല്ല കള്ളപണം സൂക്ഷിക്കുന്ന മത മേലാളന്മാരുടെയും ഉറക്കം കെടുത്തുകയാണ്‌ ഇ.ഡി. ഇന്ത്യ മുമ്പ് ഒരിക്കലും കാണാത്ത വിധത്തിൽ ഇ ഡി കള്ളപണക്കാരേ ഓടിച്ചിട്ട് പിടിച്ച് പണം പിടിച്ചെടുത്ത് രാജ്യത്തിന്റെ സമ്പത്തിനോട് ചേർക്കുകയും കുറ്റവാളികളേ ജയിലിൽ പൂട്ടുകയുമാണ്‌. ഒരർഥത്തിൽ ഇത് ഇന്ത്യൻ ജനത ഏറെ ആഗ്രഹിച്ച കാര്യങ്ങളുമാണ്‌. രാ​വി​ലെ ഏ​ഴ് മു​ത​ൽ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ റാ​വത്തി​ന്‍റെ ബാ​ന്ധു​പ് മേ​ഖ​ല​യി​ലു​ള്ള വ​സ​തി​യി​ൽ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇതിന് പിന്നാലെയാണ് സ​ഞ്ജ​യ് റാ​വ​ത്തിനെ ഇ​ഡി കസ്റ്റഡിയിലെടുത്തത്. റാ​വ​ത്തി​നെ വ​സ​തി​യി​ൽ വ​ച്ച ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദ്യം ചെയ്തപ്പോൾ കുറ്റകൃത്യത്തിന്റെ കൃത്യമായ തെളിവുകൾ ലഭിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇനി ഈ അഴിമതിക്കാരനും 1034 കോടി മോഷണം നടത്തി രാജ്യത്തേ ചതിച്ച ആളുമായ ശിവ സേനാ നേതാവ് സഞ്ജയ് റാവത്തിനു കാരാഗ്രഹത്തിൽ ഏറെ നാൾ കിടക്കാം.ഗോ​റെ​ഗാ​ൻ മേ​ഖ​ല​യി​ലെ പ​ത്ര ഛൗൾ ​വി​ക​സ​ന​ത്തി​ൽ റാ​വ​ത്തും കു​ടും​ബ​വും 1200 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്നാ​ണ് ഇ​ഡി ആ​രോ​പി​ക്കു​ന്ന​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​പ്രി​ലി​ൽ റാ​വത്തി​ന്‍റെ ഭാ​ര്യ വ​ർ​ഷ​യു​ടെ പേ​രി​ലു​ള്ള 11.15 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള ആ​സ്തി​ക​ൾ ഇ​ഡി അ​റ്റാ​ച്ച് ചെ​യ്തി​രു​ന്നു.

1,200 കോടി രൂപയുടെ പത്ര ചൗൾ പുനർവികസന കേസിൽ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് എട്ട് മണിക്കൂർ നീണ്ട തിരച്ചിൽ അദ്ദെഹത്തിന്റെ വസതിയിൽ നടത്തിയിരുന്നു.തിരച്ചിലിന് ശേഷം ഭാണ്ഡൂപ്പ് ബംഗ്ലാവിൽ റെയ്ഡ് നടത്തി 11.5 ലക്ഷം രൂപ പിടിച്ചെടുത്തതിന് ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇതായിരുന്നു പെട്ടെന്നുള്ള അറസ്റ്റിനു കാരണം.ഇയാളെ തിങ്കളാഴ്ച്ച കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിക്കാനാണ്‌ ഇ ഡിയുടെ നീക്കം.റാവുത്തിന്റെ ഭാര്യ വർഷ, അമ്മ, എംഎൽഎ സഹോദരൻ സുനിൽ റാവുത്ത് എന്നിവർ പരിശോധനയ്ക്കിടെ വീട്ടിലുണ്ടായിരുന്നു. എന്നാൽ ശിവ സേനാ നേതാവിന്റെ 1200 കോടിയുടെ അഴിമതി പുറത്ത് കൊണ്ടുവന്നപ്പോൾ ശിവസേനാ തലവൻ ഉദ്ധവ് താക്കറേ തികഞ്ഞ നിശബ്ദതയിലാണ്‌

അതിനിടെ, ED തിരച്ചിലിനിടെ, നിരവധി ശിവസേന അനുഭാവികൾ റാവുത്തിന്റെ വസതിക്ക് പുറത്ത് തടിച്ചുകൂടുകയും ഏജൻസിയുടെ നടപടിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു. കൈയിൽ കാവി പതാകകളും ബാനറുകളും പിടിച്ച് സേന എംപിയുടെ അനുയായികളും ഇഡിക്കെതിരെ മുദ്രാവാക്യം വിളിച്ചു. റാവുത്ത് വീടിന്റെ ജനാലയിൽ നിന്ന് പിന്തുണക്കാർക്ക് നേരെ കൈവീശി.ദക്ഷിണ മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഇഡി ഓഫീസിൽ വൻതോതിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.ഏജൻസി ഓഫീസിലേക്ക് പോകുന്ന റോഡുകൾ വാഹനങ്ങൾക്കായി അടച്ചിടുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

ഇ.ഡിയുടെ അറസ്റ്റിനു താൻ വഴങ്ങുന്നു എന്നും കേസുമായി സഹകരിക്കും എന്നും ഇഡി ഓഫീസ് കെട്ടിടത്തിന് പുറത്ത് കാത്തുനിന്ന മാധ്യമ പ്രവർത്തകരോട് റാവത്ത് പറഞ്ഞു.സർക്കാർ ഏജൻസികൾ തന്നെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നുവെന്നും എന്നാൽ പാർട്ടി വിടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് മൊഴി രേഖപ്പെടുത്താൻ അദ്ദേഹം മുംബൈയിലെ ഏജൻസിക്ക് മുമ്പാകെ ഹാജരായിരുന്നു. അതിനുശേഷം, ഇഡി അദ്ദേഹത്തെ രണ്ടുതവണ വിളിപ്പിച്ചിരുന്നുവെങ്കിലും നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റ് സമ്മേളനവുമായുള്ള ഇടപഴകൽ ചൂണ്ടിക്കാട്ടി അദ്ദേഹം അവ ഒഴിവാക്കുകയായിരുന്നു.ശിവ സേനയുടെ എം.പി കൂടിയാണ്‌ ഇപ്പോൾ 1200 കോടിയുടെ അഴിമതിയിൽ അറസ്റ്റിലായ സഞ്ജയ് റാവത്ത്.ശിവസേനയുടെ ഉദ്ധവ് താക്കറെ ക്യാമ്പിലുള്ള രാജ്യസഭാംഗം ആണിയാൾ