Home kerala മങ്കിപോക്സ് 11 രാജ്യങ്ങളിൽ സ്ഥിരീകരിച്ചു 

മങ്കിപോക്സ് 11 രാജ്യങ്ങളിൽ സ്ഥിരീകരിച്ചു 

മങ്കിപോക്സ് ബാധ വ്യാപകമാകുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരുന്ന മങ്കിപോക്സ് ഇപ്പോള്‍ 11 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത് .

ആദ്യം യുകെയിലാണ് ഒരിടവേളയ്ക്ക് ശേഷം മങ്കിപോക്സ് സ്ഥിരീകരിച്ചത്. യുകെയില്‍ തന്നെ 15 ദിവസങ്ങള്‍ക്കുള്ളില്‍ പത്തോളം കേസുകള്‍ വന്നതോടെയാണ് ഇതില്‍ ആശങ്ക തുടങ്ങിയത്.

പിന്നാലെ യുഎസിലും മങ്കിപോക്സ് സ്ഥിരീകരിച്ചു. ഇതിന് ശേഷം ഇപ്പോഴിതാ 11 രാജ്യങ്ങളിലായി 80 ഓളം മങ്കിപോക്സ് കേസുകള്‍ സ്ഥിരീകരിച്ചുകഴിഞ്ഞുവെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

ഇതോടെ ഇന്ത്യയിലും നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരുടെ സ്രവ സാമ്പിളില്‍ പ്രത്യേക പരിശോധന നടത്തി രോഗനിര്‍ണയം നടത്താനാണ് തീരുമാനം.