സംസ്ഥാനത്ത് മങ്കിപോക്‌സ് പരിശോധന ആരംഭിച്ചു

മങ്കിപോക്‌സ് രോഗ നിര്‍ണയത്തിനുള്ള പരിശോധന കേരളത്തില്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എന്‍ഐവി പൂനയില്‍ നിന്നും ടെസ്റ്റ് കിറ്റുകള്‍ എത്തിച്ചാണ് പരിശോധന നടത്തുക. ആലപ്പുഴ എന്‍ഐവിയിലാണ് പരിശോധനകള്‍ നടത്തുന്നത്. രോഗലക്ഷണം ഉള്ള വ്യക്തികളുടെ സാമ്പിളുകള്‍ ആലപ്പുഴയില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.

മങ്കിപോക്‌സ് സ്ഥിരീകരിച്ച് ദിവസങ്ങക്കകം പരിശോധന സംവിധാനം ഒരുക്കുവാന്‍ കഴിഞ്ഞത് നേട്ടമാണെന്നും. അതീവ സുരക്ഷ മാനണ്ഡങ്ങള്‍ പാലിച്ചാണ് പരിശോധനകള്‍ നടത്തുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കേസുകള്‍ കൂടിയാല്‍ കൂടുതല്‍ ലാബുകളില്‍ പരിശോധന സംവിധാനം ഒരുക്കുവനാണ് ആരോഗ്യവകുപ്പ് തീരുമാനം.

ആര്‍ടിപിസിആര്‍ പരിശോധനയിലൂടെയാണ് മങ്കിപോക്‌സ് കണ്ടെത്തുന്നത്. മൂക്ക്, തൊണ്ട എന്നിവയില്‍ നിന്ന് എടുക്കുന്ന സ്രവം, മൂത്രം രക്തം എന്നിവയാണ് പരിശോധിക്കുന്നത്.