കൊല്ലത്ത് ദമ്പതികള്‍ക്ക് നേരെ സദാചാര ആക്രമണം

കൊല്ലം: ദമ്പതികള്‍ക്ക് നേരെ സദാചാര ആക്രമണം. കൊല്ലം, കാവനാട്ടാണ് ദമ്പതികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. കാറില്‍ യാത്ര ചെയ്ത ദമ്പതികളെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി. ശക്തികുളങ്ങര സ്വദേശികളായ സുനി, കണ്ണന്‍, കാവനാട് സ്വദേശി വിജയലാല്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പേരെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചിലിലാണ് ശക്തികുളങ്ങര പോലീസ്.

ഇന്നലെ രാത്രം പത്തര ഓടെ ആണ് സംഭവം ഉണ്ടാകുന്നത്. കൊല്ലം കുണ്ടറ സ്വദേശികളാണ് ദമ്പതികള്‍, സുഹൃത്തിന്റെ വീട്ടില്‍ പോയ ശേഷം സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു ദമ്പതികള്‍. ഇതിനിടെ യാത്രമധ്യേ കാവാനാട്ടുവെച്ച് ദ്മ്പതികളും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിന് തകരാറുണ്ടാവുകയായിരുന്നു. അതേ തുടര്‍ന്ന് തകരാര്‍ പരിശോധിക്കുകയായിരുന്നു യുവാവ്. ഇതിനിടെ അഞ്ചംഗ സംഘം ചോദ്യം ചെയ്യുകയായിരുന്നു.

ഇവര്‍ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ചതായാണ് ആരോപണം. യുവതിക്ക് നേരെയും ആക്രമണമുണ്ടായി. തുടര്‍ന്ന് ദമ്ബതികള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. അത് കൂടുതല്‍ പ്രകോപനത്തിന് കാരണമായി. കാറിലുണ്ടായിരുന്ന അരയ്ക്ക് താഴെ സ്വാധീനമില്ലാത്ത ഇവരുടെ സുഹൃത്ത് ഉള്‍പ്പെടെ നാല് പേരെയും സംഘം മര്‍ദ്ദിച്ചു. സംഭവ സ്ഥലത്ത് എത്തിയപോലീസ്മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശക്തികുളങ്ങര പോലീസ്.

നേരത്തെ സദാചാരം പഠിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ പഠിപ്പിക്കാനെത്തിയ വ്യക്തിയെ ഒടുവില്‍ പോലീസ് പിടിച്ചു. മദ്യലഹരിയില്‍ ബസ്സിനുള്ളില്‍ സദാചാര ഗുണ്ടായിസം കാട്ടിയതിനാണ് മധ്യവയ്‌സകനെ പോലീസ് പിടിച്ചത്. ആണും പെണ്ണും കെ.എസ്.ആര്‍.ടി.സി ബസ്സനുള്ളില്‍ ഒരുമിച്ചിരുന്ന് യാത്ര ചെയ്തതാണ് സദാചാരം പഠിപ്പി
ക്കാന്‍ സഹയാത്രികനെ പ്രേരിപ്പിച്ചത്. ഒടുവില്‍ കേസായി. മുണ്ടക്കയം സ്വദേശി പുത്തന്‍പുരയ്ക്കല്‍ മുരുകനെതിരെയാണ് പോലീസ് കേസെടുത്തത്.

ചങ്ങനാശ്ശേരിയില്‍ നിന്നും കുമളിയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസില്‍ വ്യാഴാഴ്ച വൈകിട്ട് 5. 30നാണ് സംഭവം. ചങ്ങനാശ്ശേരിയില്‍ നിന്നും കേറിയ വിദ്യാര്‍ത്ഥിനിയും യുവാവും ബസിന്റെ പിന്‍സീറ്റില്‍ ഒന്നിച്ചിരുന്നതാണ് മുരുകന് സദാചാരം പഠിപ്പിക്കാന്‍ പ്രേരണയായത്. ഇവര്‍ പിന്‍സീറ്റിലിരുന്ന് അനാശാസ്യം നടത്തുകയാണെന്ന് ആരോപിച്ച് ഇയാള്‍ ബഹളം വെയ്ക്കുകയായിരുന്നു. പോലീസില്‍ അറിയിച്ച് കേസെടുക്കണമെന്നായി ആവശ്യം.

ബസ് കറുകച്ചാല്‍ പോലീസ് സ്‌റ്റേഷന് മുമ്ബില്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തിച്ചു. പോലീസ് ഇരുവരേയും പരാതിക്കാരനെയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ബന്ധുവാണെന്ന് അറിഞ്ഞതോടെ ഇവരെ വിട്ടയച്ചു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ ബഹളം വച്ച പരാതിക്കാരന്‍ മദ്യ ലഹരിയിലാണെന്നു കണ്ടതോടെ പോലീസ് കേസെടുത്ത