ആദിത്യൻ ജയൻ അന്ത്യം വടക്കും നാഥന്റെ മുന്നിൽ ആഗ്രഹിച്ചു,രക്ഷപെട്ടത് നാട്ടുകാർ കണ്ടതുകൊണ്ട് മാത്രം

തൃശൂർ: ആദിത്യൻ ജയന്റെ ജീവൻ രക്ഷിക്കാൻ ആയത് കൃത്യ സമയത്ത് നാട്ടുകാർ കണ്ടതിനാൽ. അവശ നിലയിൽ രക്തം വാർന്ന നിലയിൽ കാർ ഓടിക്കാൻ കഴിയാതെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തൃശൂർ വടക്കും നാഥ ക്ഷേത്ര കോമ്പൗണ്ടിലേക്ക് കാർ നിയന്ത്രണം വിട്ട് കയറിയിരുന്നു എങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു. ആദിത്യൻ എന്തുകൊണ്ടായിരിക്കും കൈ തണ്ട മുറിച്ച് കാർ ഓടിച്ച് വടക്കും നാഥ ക്ഷേത്രത്തിലേക്ക് പോയത്. മരിക്കുന്നെങ്കിൽ ക്ഷേത്ര സന്നിധിയിൽ കിടക്കണം അവിടെ ആകണം അന്ത്യം എന്ന് അദ്ദേഹം മനസിൽ കരുതിയിരുന്നോ.

നടി അമ്പിളിദേവിയുടെ ഭർത്താവും സീരിയൽ നടനുമായ ആദിത്യൻ ജയൻ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതിനുപിന്നാലെ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാ​ഗത്തിൽ നിന്നും സ്വകാര്യ ആശുപത്രിയിലെ ഇന്റൻ സീവ് കെയറിലേക്ക് മാറ്റി.. തൃശൂരിൽ വൈകീട്ട് സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപം കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിറുത്തിയിട്ട കാറിൽ തളർന്ന് കിടന്നിരുന്നത് കണ്ട് നോക്കിയവരാണ് ആദിത്യനാണെന്ന് അറിഞ്ഞത്. പൊലീസെത്തി ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോൾ നാട്ടുകാർ കണ്ടതു കൊണ്ട് മാത്രമാണ് ആദിത്യൻ രക്ഷപ്പെട്ടത്.

തീവ്രപരിചരണ വിഭാഗത്തിലാണ് ആദിത്യൻ ചികിൽസയിലുള്ളത്. ശരീരത്തിൽ നിന്ന് രക്തം നഷ്ടമായിട്ടുണ്ട്. എങ്കിലും അപകട നില തരണം ചെയ്തുവെന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. കുറച്ചു കാലമായി തൃശൂരിലെ വാടക വീട്ടിലാണ് ആദിത്യൻ താമസിച്ചിരുന്നത്. ആദിത്യന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അമ്പിളി ദേവി രംഗത്തു വന്നിരുന്നു. ഇതോടെയാണ് സീരിയൽ താരദമ്പതിമാരുടെ കുടുംബ പ്രശ്‌നം പുറം ലോകത്ത് എത്തുന്നത്.

കഴിഞ്ഞ ഒരാഴ്ചക്കാലമായി അമ്പിളി ദേവിയും ആദിത്യൻ എന്ന ഭർത്താവ് ജയനുമായുള്ള പ്രശ്നങ്ങൾ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നും, തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവത്തിൽ പറയുന്ന സ്ത്രീ സുഹൃത്താണെന്നും, ഭാര്യ അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് ജയനും പ്രതികരിച്ചു. ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് തങ്ങൾക്കിടിയിലും ഉണ്ടായതെന്നും അതിങ്ങനെ വ്യക്തിപരമായി തകർക്കാനുള്ള ആയുധമായി ഉപയോഗിക്കരുത് എന്നും ജയൻ പറഞ്ഞു. “ഞാൻ കൊല്ലുമെന്നോ സൈബർ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ല. വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നത്,” ജയൻ പറഞ്ഞതിങ്ങനെ.

ഇതേ സമയം ആദിത്യൻ ജയനെ ഇനി ജീവിക്കാൻ അനുവദിക്കരുത് എന്ന് ക്വട്ടേഷൻ ഉണ്ടായിരുന്നു എന്ന വിവരം പുറത്ത് വരുന്നു. ഇതിനു പിന്നിൽ അമ്പിളി ദേവിയും ഗണേഷ് കുമാറും എന്നും ആരോപണം ഉയരുന്നു. അമ്പിളി ദേവിക്ക് വേണ്ടി 3 പ്രമോഷൻ വീഡിയോകളാണ്‌ ഒരു യു ടുബർ ഇറക്കിയത്. ഇതിൽ ആദിത്യനെ ക്രൂരമായി വിമർശിച്ച് തേജോവധം ചെയ്യുകയായിരുന്നു. ആദിത്യനെ സീരിയൽ ബിസിനസിൽ നിന്നും പുറത്താക്കി തെണ്ടിക്കും എന്നും ജീവിക്കാൻ സമ്മതിക്കില്ലെന്നും വരെ വാശിയിൽ ആയിരുന്നു.