വ്യവസായിയെ കൊലപ്പെടുത്തിയത് 18കാരി ഫർഹാനയും ബോയ് ഫ്രണ്ട് ഷിബിലും പിടിയിൽ,ഫർ ഹാന ഹണി ട്രാപ്പ് നടത്തി എന്നും വിവരങ്ങൾ പുറത്ത്

മലപ്പുറം:ഉള്ള പെൺകുട്ടിയും യുവാവും ചെന്നൈയിൽ പിടിയിലായി. ഷിബിൽ ഇയാളുടെ പെൺസുഹൃത്ത് ഫർഹാന എന്നിവരാണ് പിടിയിലായത്.ഷിബിലിനു 22 വയസും ഗേൾ ഫ്രണ്ട് കൂടിയായ ഫർ ഹാനയ്ക്ക് വെറും 18 വയസും മാത്രമാണ്‌ പ്രായം. ഫർ ഹാന വ്യാപാരിയായ സിദ്ദിഖിനെ ഹണി ട്രാപ്പിൽ കുടുക്കിയിരുന്നു. ഇതനുസരിച്ചുള്ള ധാരണകൾക്കായി 3 പേരും ചേർന്ന് കോഴിക്കോട് എരഞ്ഞിപാലത്ത് മുറി എടുക്കുകയായിരുന്നു. ഫർ ഹാന എന്ന 18കാരിയാണ്‌ കൊലപാതകത്തിന്റെ സൂത്ര ധാര എന്ന് കരുതുന്നു.സിസിടിവി പരിശോധിച്ചപ്പോൾ കഴിഞ്ഞ ദിവസം 3 പേർ എത്തി മുറിയെടുത്തെന്നും 2 പേർ മാത്രമാണു തിരികെ പോയതെന്നുമുള്ള സൂചന ലഭിച്ചു.

തിരികെ പോയപ്പോൾ ഫർ ഹാനയുടേയും ബോയ് ഫ്രണ്ടിന്റെയും കൈയ്യിൽ 2 ട്രോളി ബാഗുകൾ ഉള്ളതായും പറയുന്നു. എന്നാൽ വ്യാപാരി സിദ്ദിഖ് തിരികെ പോയതായി സി സി ടി വി ദൃശ്യങ്ങളിൽ ഇല്ല.തിരൂർ സ്വദേശിയായ വ്യവസായിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കിയ നിലയിലാണ് അട്ടപ്പാടി ചുരത്തിൽ കണ്ടെത്തിയത് തിരുർ സ്വദേശി സിദ്ദിഖ് ആണ് കൊല്ലപ്പെട്ടത്.എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി അട്ടപ്പാടിയിലെ കൊക്കയിലേക്ക് മൃതദേഹത്തിന്റെ ഭാഗങ്ങൾ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം അട്ടപ്പാടി ചുരത്തിൽ ട്രോളി ബാഗിലാക്കി തള്ളി എന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അട്ടപ്പടിയിലേക്ക് തിരിച്ചിട്ടുണ്ട്. 9 മണിയോടെ മൃതദേഹത്തിനായുള്ള തിരച്ചിൽ ആരംഭിക്കും. മൃതദേഹം കണ്ടെടുക്കുകയാണ് കേസിൽ നിർണ്ണായകം. മൃതദേഹം അട്ടപ്പാടി ചുരത്തിൽ ട്രോളി ബാഗിലാക്കി തള്ളി എന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

സിദ്ധിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടൽ ജീവനക്കാരനായ ഷിബിലും ഇയാളുടെ പെൺസുഹൃത്ത് ഫർഹാനയും ഇന്നലെ മുതൽ ഒളിവിലായിരുന്നു. പിന്നീട് ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേരളാ പോലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.

ഷിബിലിന് 22 ഉം ഫർഹാനയ്‌ക്ക് 18 വയസുമാണ് പ്രായം. പ്രതികൾ നൽകിയ മൊഴി പ്രകാരം മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ട്രോളി ബാഗിലാക്കിയ ശേഷം അട്ടപ്പാടിയിലെ അഗളിക്കടുത്ത് കൊക്കയിലേക്ക് തള്ളുകയായിരുന്നു. ഇതോടെ അഗളിയിലെ കൊക്കയിൽ പോലീസ് തെരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ഏഴര മുതൽ ഇവിടെ മലപ്പുറം എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തും. സംഭവം ഹണി ട്രാപ്പാണോ എന്നടക്കം വിശദമായ അന്വേഷണം നടത്തുമെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.