ഓസ്ട്രേലിയയിൽ അമ്മയും കുഞ്ഞും കാറപകടത്തിൽ മരിച്ചു

ബ്രിസ്ബയിനിൽ കാറപകടത്തിൽ മലയാളികളായ അമ്മയും കുഞ്ഞും മരിച്ചു. തൃശൂർ ചാലക്കുടി സ്വദേശികളായ ചുള്ളിയാടാൻ ബിബിനും ഭാര്യ ലോട്സിയും മൂന്ന് മക്കളും സഞ്ചരിച്ച കാറാണ് അപടകത്തിൽപ്പെട്ടത്. അമ്മയും ഇളയകുട്ടിയും തൽക്ഷണം മരിക്കുകയായിരുന്നു. മറ്റ് രണ്ട് കുട്ടികളും ബ്രിസ്ബയിൻ ആശുപത്രിയിൽ ചികിത്സയിൽ ആണ്. രണ്ട് കുട്ടികളുടെയും നില ​ഗുരുതരമായി തുടരുകയാണ്. കുട്ടികളുടെ ശസ്ത്രക്രിയകൾ ആശുപത്രിയിൽ പുരോ​ഗമിക്കുകയാണ്. ഭർത്താവ് ബിബിൻ തുവുംബ ആശുപതിയിലുമാണ്. അപകടത്തിൽ വണ്ടി പൂർണമായും തകർന്നു.

ഓറഞ്ചിൽ നിന്നും സൺഷൈൻ കോസ്റ്റിലേയ്ക്ക് സ്ഥിരതാമസമാക്കാൻ പോവുമ്പോഴാണ് കുടുംബം സഞ്ചരിച്ച കാർ മിൽമേറാനിൽ വച്ച് ട്രക്കുമായി കൂട്ടിയിടിക്കുന്നത്. അതിവേ​ഗ ഹൈവേയിൽവെച്ചാണ് അപകടം സംഭവിക്കുന്നത്. സംഭവസ്ഥലത്തു വെച്ചു തന്നെ അമ്മയും കുട്ടിയും മരണമടഞ്ഞു. അപകടത്തെത്തുടർന്ന് ഹെലികോപ്ടറടക്കമുള്ള സംവിധാനങ്ങൾ പാഞ്ഞെത്തിയെങ്കിലും അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാനായില്ല. അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന്റെ ആഘാതത്തിലാണ് ഓസ്ട്രേലിയയിലുള്ള പ്രാവാസി സമൂഹം