ഒമ്പത് വയസ്സുള്ള മകളോട് മോശമായിപെരുമാറിയ ആൾക്കൊപ്പം ഒളിച്ചോടി പോയ അമ്മയും കാമുകനും പിടിയിൽ

മലപ്പുറം; 9 വയസ്സുള്ള മകളോട് മോശമായി പെരുമാറിയയാൾക്കൊപ്പം ഒളിച്ചോടി പോയ അമ്മയെയും, കാമുകനെയും പോലീസ് തമിഴ്‌നാട്ടിൽ നിന്നും പൊക്കി. മലപ്പുറം ഇരിമ്പിളിയം സ്വദേശി സുഭാഷ്, 28 വയസ്സുകാരിയായ യുവതി, എന്നിവരെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി ഇവർ തമിഴ്‌നാട്ടിൽ ഒളിച്ച് താമസിച്ചു വരുകയായിരുന്നു.

ഇരിമ്പിളിയം സ്വദേശി സുഭാഷ് യുവതിയുടെ ഒമ്പത് വയസ്സുകാരിയായ മകളെ പീഡിപ്പിച്ചിരുന്നു. തന്റെ രഹസ്യ കാമുകൻ മകളെ ലൈംഗിക പീഡനത്തിനിരയാക്കിയാതറിഞ്ഞ യുവതി വിവരം അച്ഛനോട് പറയരുതെന്ന് കുട്ടിയോട് പറഞ്ഞിരുന്നു. പറഞ്ഞാൽ താൻ അയാളോടൊപ്പം ഒളിച്ചോടുമെന്നും ഭീക്ഷണിപ്പെടുത്തി. തുടർന്ന് യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു യുവതി. ഒമ്പത് വയസുകാരിയായ മൂത്ത മകളെയും മൂന്നു വയസായ ഇളയ മകളെയും ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം കടന്നു കളഞ്ഞത്

പെൺകുട്ടി പൊലീസിൽ പരാതി നൽകിയതോടെ കാമുകനൊപ്പം യുവതി നാട് വിടുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതിന് സുഭാഷിനെതിരെയും, കൂട്ട് നിന്ന കുറ്റത്തിന് അമ്മക്കെതിരെയും പോക്‌സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.