കോഴിയിറച്ചി കഴിച്ചതിന് ശേഷം മുലയൂട്ടിയപ്പോള്‍ കുഞ്ഞ് മരിച്ചുവെന്ന് അമ്മ, എന്നാല്‍ ഒടുവില്‍ തെളിഞ്ഞത്

പെണ്‍കുഞ്ഞുങ്ങളെ വേണ്ടെന്ന് വയ്ക്കുന്ന മാതാപിതാക്കള്‍ ഇപ്പോഴും ഉണ്ട്. പെണ്‍കുഞ്ഞുങ്ങള്‍ ബാധ്യതയായി കരുതുന്നവര്‍ ഇപ്പോഴും ഉണ്ടെന്ന് പുറത്തെത്തുന്ന ചില സംഭവങ്ങള്‍ തെളിയിക്കുകയാണ്. ഇത്തരത്തില്‍ ഏവരെയും ഞെട്ടിക്കുന്ന ഒരു സംഭവമാണ് കുമളിയില്‍ ഉണ്ടായത്. മൂന്നാമതും പെണ്‍കുഞ്ഞ് ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ അമ്മയും മുത്തശ്ശിയും ചേര്‍ന്ന് ഇല്ലാതാക്കുകയായിരുന്നു. തേനിയിലെ ആണ്ടിപ്പെട്ടിയില്‍ ആണ് ഏവരെയും ഞെട്ടിച്ച സംഭവം ഉണ്ടായത്.

കുഞ്ഞിന്റെ അമ്മ കവിത, കവിതയുടെ അമ്മ ചെല്ലമ്മാള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാപകമായി തമിഴ്‌നാട്ടില്‍ കാണപ്പെടുന്ന എരിക്ക് ചെടിയുടെ കറ നല്‍കി ആണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇക്കാര്യം കുട്ടിയുടെ അമ്മയും മുത്തശ്ശിയും കാര്യങ്ങള്‍ പോലീസിനോട് വിശദീകരിച്ചു. ഇവര്‍ പോലീസില്‍ കാര്യങ്ങള്‍ വ്യക്തമാക്കി മൊഴി നല്‍കി.

കോഴിക്കോട് മേസ്തിരി പണി ചെയ്ത് വരുന്ന സുരേഷ് കവിത ദമ്പതികള്‍ക്കാണ് കുഞ്ഞ് പിറന്നത്. രണ്ട് പെണ്‍മക്കള്‍ ഉള്ള ഇവര്‍ക്ക് മൂന്നാമതും പിറന്നത് പെണ്‍ കുഞ്ഞ് തന്നെ ആയിരുന്നു. ഇതോടെ കുഞ്ഞുങ്ങളെ കവിതയുടെ അമ്മയുടെ അടുത്ത് എത്തിച്ചാണ് സുരേഷും കവിതയും ജോലിക്ക് പോയിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 26ന് തേനി മെഡിക്കല്‍ കോളേജില്‍ കവിത ഒരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കുക ആയിരുന്നു. 28ന് കവിതയെയും കുഞ്ഞിനെയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഇവിടെ നിന്നും കവിതയുടെ അമ്മയുടെ അടുക്കലേക്ക് ആണ് അമ്മയും കുഞ്ഞും പോയത്. ഈ മാസം രണ്ടാം തീയതി കുഞ്ഞ് മരിക്കുകയായിരുന്നു.

കോഴി ഇറച്ചിയും നില കടലയും കഴിച്ചതിന് ശേഷം കവിത കുഞ്ഞിന് മുലപ്പാല്‍ നല്‍കിയത് ആണ് കുഞ്ഞ് മരിക്കാന്‍ കാരണം ആയത് എന്നാണ് ഇവര്‍ ആദ്യം എല്ലാവരോടും പറഞ്ഞത്. എന്നാല്‍ കുഞ്ഞിനെ കവിതയും മാതാവും ചേര്‍ന്ന് കൊലപ്പെടുത്തിയത് ആണെന്ന വിവരം റവന്യു അധികൃതര്‍ക്ക് ലഭിച്ചു. പരാതി ലഭിച്ച തഹസീല്‍ദാര്‍ അന്വേഷണത്തിന് വി ഇ ഒ ദേവിയെ ചുമതലപ്പെടുത്തി. തുടര്‍ന്ന് ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതിന്റെ വിവരങ്ങള്‍ പുറത്ത് എത്തിയത്. തുടര്‍ന്ന് വി ഇ ഒ പൊലീസില്‍ പരാതി നല്‍കി. ആണ്ടിപ്പെട്ടി ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തില്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.