കൊലയാളി മക്കളേ കഴുമരത്തിലേക്ക് പിടിച്ച് കൊടുക്കുന്ന അമ്മമാർ

കേരളത്തിലെ മുഴുവൻ അമ്മമാരും അപ്പന്മാരും ഇതറിയണം. ഇതാ ബലാൽസംഗം ചെയ്ത് യുവ ഡോക്ടറെ ചുട്ട് കൊലപ്പെടുത്തിയ പ്രതികളായ മക്കളുടെ തൂക്കു മരത്തിൽ നിന്നുള്ള മൃതദേഹം പോലും കാണേണ്ടാ എന്ന് പറഞ്ഞ അമ്മമാർ. തെലങ്കാനയിലെ ഷംഷാബാദിൽ തട്ടികൊണ്ട് പോയി ബലാൽസംഗത്തിനിരയാക്കി ചുട്ട് കൊലപ്പെടുത്തിയ വെറ്ററിനറി ഡോക്ടറുടെ കേസിൽ പ്രതികളുടെ അമ്മമാരിൽ നിന്നും ഒരു വ്യത്യസ്ഥമായ നിലപാട് വന്നിരിക്കുന്നു.അവന്മാർക്ക് എന്തു ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ. അതേ പരമാവധി ശിക്ഷയായ തൂക്കു മരത്തിലേക്ക് തന്നെ പ്രതികളായ ചെന്നകേശവുലുവിന്റെയും ശിവയുടെയും അമ്മമാർ സ്വന്തം മക്കളേ പിടിച്ച് കൈയ്യോടെ നിയമത്തിനും രാജ്യത്തേ ഭരണഘടനക്കും നല്കുകയാണ്‌. അമ്മമാരുടെ ഈ വികാരപരമായ വാക്കും, തീരുമാനവും രാജ്യം മുഴുവൻ ഏറ്റെടുക്കട്ടേ. ഓരോ കുറ്റവാളിയുടേയും അമ്മമാരും പിതാക്കന്മാരും ഈ മാതൃക തുടർന്നാൽ മാത്രം മതി രാജ്യത്ത് കൊലപാതകവും, ബലാൽസംഗവും, മോഷണവും, ഭീകര വാദവും ഇല്ലാതാകും. കുറ്റവാളികളേ ആദ്യം തിരിച്ചറിയാൻ സാധിക്കുന്നത് കുടുംബങ്ങളിൽ അവരുടെ മാതാപിതാക്കൾക്ക് തന്നെയാണ്‌. മക്കൾ കുറ്റം ചെയ്താൽ അത് പോലീസിൽ അറിയിക്കുക. പിടിച്ച് കൊടുക്കുക. ജയിലിനും നിയമത്തിനും അവരെ വിട്ട് കൊടുക്കുമ്പോൾ സന്തോഷിച്ച് രാജ്യത്തിന്റെ രാഷ്ട്ര നിർമ്മിതിയിൽ പങ്കാളികളാകുന്ന അച്ചനമ്മ മാർ ഉള്ള രാജ്യത്തേ കുറ്റകൃത്യം കുറയൂ.

തെലങ്കാനയിലെ ഷംഷാബാദിൽ തട്ടികൊണ്ട് പോയി ബലാൽസംഗത്തിനിരയാക്കി ചുട്ട് കൊലപ്പെടുത്തിയ വെറ്ററിനറി ഡോക്ടറുടെ കേസിൽ പ്രതികളുടെ അമ്മമാരായലക്ഷ്മി വേലും, സന്തകുമാരയും എടുത്ത് തീരുമാനത്തേ രാജ്യം കൈയ്യടിച്ച് സ്വീകരിക്കുന്നു. ഞാനുമൊരു പെൺകുട്ടിയുടെ അമ്മയാണ്, പ്രതിയായചെന്നകേശവുലുവിന്റെ അമ്മയുടെ പ്രതികരണമാണിത്. അവനേ പോലുള്ളവർ ഭൂമിയിൽ ജീവിക്കാൻ യോഗ്യരല്ല. അവന്‌ എങ്ങിനെ ഇത് ചെയ്യാൻ തോന്നി. ഇനി അവനെ എനിക്ക് വേണ്ട. എനിക്ക് കാണുകയും വേണ്ട. പോലീസും നിയമവും അവനെ എന്ത് വേണേലും ചെയ്തുകൊള്ളാൻ ഈ അമ്മ അനുമതി നല്കുന്നു. ഈ അമ്മയുടെ വാക്കുകൾ ഇപ്പോൾ രാജ്യം മുഴുവൻ വൈറലായിരിക്കുന്നു. എല്ലായിടത്തും അമ്മമാരും ബന്ധുക്കളും പ്രതികളായ മക്കൾക്ക് ജാമ്യം എടുക്കാനും രക്ഷിക്കാനും നീക്കം നടത്തുമ്പോൾ രാജ്യമാകെ ശ്രദ്ധിക്കേണ്ട ശബ്ദം തന്നെയാണിത്.തെലങ്കാനയിലെ ഷംഷാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന ശേഷം തീകൊളുത്തിയ നാലു പ്രതികളിൽ ഒരാളാണു ചെന്നകേശവുലു.സംഭവം നടന്നു നാലു ദിവസം പിന്നിടുമ്പോൾ ഹൈദരാബാദിൽ പ്രതിഷേധം ശക്തമായി. കൊല്ലപ്പെട്ട യുവതിയുടെ കുടുംബം താമസിക്കുന്ന ഹൗസിങ് കോളനിയുടെ പ്രധാന കവാടം അടച്ച താമസക്കാർ അവിടേക്കു രാഷ്ട്രീയക്കാരെയും പൊലീസിനെയും മാധ്യമങ്ങളെയും വിലക്കി പ്ലക്കാർഡുകൾ ഉയർത്തി.‘സഹതാപം വേണ്ട. വേണ്ടതു നീതി’–നാട്ടുകാർ പറയുന്നുഇതേസമയം, പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ശ്രമം തുടങ്ങി.

പെട്രോൾ കുപ്പിയിൽ വില്ക്കുന്നത് രാജ്യത്ത് നിരോധിക്കണം

ഈ ആവശ്യം ഇപ്പോൾ രാജ്യ വ്യാപകമായി ഉയരുകയാണ്‌. പെട്രോൾ കൊലകൾ രാജ്യത്ത് ഒരു വർഷത്തിനുള്ളിൽ റിപോർട്ട് ചെയ്തത് 10000ത്തിലേറെയാണ്‌. തീവയ്പ്പും മറ്റും ഉണ്ടാക്കിയതിൽ അര ലക്ഷത്തിലധികം കോടിയുടെ നാശ നഷ്ടവും കണക്കാക്കുന്നു. എല്ലാം പെട്രോൾ പമ്പിൽ നിന്നും കൊടുത്തു വിടുന്ന അപകടമാണ്‌. കുപ്പിയിൽ പെട്രോൾ കൊടുക്കുന്ന പമ്പ് ഉടമകൾക്കെതിരെ വധ ശ്രമത്തിനും ലഹളക്കുള്ള ശ്രമത്തിനും കേസെടുക്കണം എന്ന ശക്തമായ ആവശ്യം ഉയരുകയാണ്‌. പട്രോൾ പമ്പിൽ നിന്നും കുപ്പികളിൽ പെട്രോൾ വാങ്ങുന്നത് നിയമ വിരുദ്ധം എന്ന് പോലീസ് പറയുന്നു. ഇത്തരത്തിൽ പെറ്റ്രോൾ വില്ക്കാൻ അനുമതി ഇല്ല. ഇത് ചൂണ്ടി കാട്ടി പമ്പുടമക്കെതിരെ കേസെടുക്കാനും ആലോചനയുണ്ട്.എന്നാൽ, ചെറിയ അളവിൽ കുപ്പിയിലും മറ്റും പെട്രോൾ നൽകാൻ അനുമതിയുണ്ടെന്നാണ് പെട്രോളിയം ഉൽപന്ന വിതരണക്കാരുടെ നിലപാട്. കേരളത്തിൽ ഇത്തരത്തിൽ കുപ്പിയിൽ പെട്രോൾ വാങ്ങി ഡസൻ കണക്കിനാളുകളേയാണ്‌ ഇതിനകം കൊലപ്പെടുത്തിയത്

ചെയ്തത് സമാനതകൾ ഇല്ലാത്ത ക്രൂരത, രാജ്യം ഞടുങ്ങി

അവൾ നല്ല സുന്ദരിയായിരുന്നു. ആ സൗന്ദര്യം തന്നെയായിരുന്നു പ്രതികൾക്ക് അവളിൽ കണ്ണുകൾ ഉടക്കാൻ കാരണം ആയതും. ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നൽകി വനിതാ വെറ്ററിനറി ഡോക്ടറെ കെണിയിൽപെടുത്തിയ ലോറി ഡ്രൈവറും സംഘവും അവരെ പീഡിപ്പിക്കുന്നതിനു മുൻപു മദ്യം ചേർത്ത ശീതളപാനീയം കുടിപ്പിച്ചെന്നു റിപ്പോർട്ട്. ഇരുപത്താറുകാരിയെ പ്രതികൾ ഊഴമിട്ട് പല തവണ പീഡിപ്പിച്ചു. ആ സമയത്തു യുവതിയുടെ മുഖം മറച്ചിരുന്നു. അതാണു മരണകാരണമായതെന്നും പൊലീസ് പറയുന്നു. തുടർന്നു പെട്രോൾ വാങ്ങി വന്ന് പുലർച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു. തെലങ്കാനയിലെ ഷംഷാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന കേസിൽവിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പറഞ്ഞു. പൈശാചിക സംഭവത്തിൽ നടുക്കം അറിയിച്ച റാവു ആദ്യമായാണ് വിഷയത്തിൽ പ്രസ്താവന നടത്തുന്നത്.