ദർഗ്ഗയിലെ ഖാദിമുകൾ തകർത്ത 250 പെൺ കുട്ടികളുടെ ജീവിതം പറയുന്ന അജ്മീർ 1992

കേരളാ സ്റ്റോറിക്ക് ശേഷം അജ്മീർ 1992’.250 പെൺകുട്ടികളുടെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുങ്ങുന്ന പുതിയ ചലച്ചിത്രമാണ് അജ്‌മീർ 1992 രാജസ്ഥാനിലെ അജ്മീർ .ഇവിടെ ഒരു പ്രദേശഗത്തുള്ള പെൺകുട്ടികൾക്ക് വിവാഹാലോചന വരുമ്പോൾ മാതാപിതാക്കൾ വര്ഷങ്ങളോളം അഭിമുഘീകരിക്കേണ്ടി വന്ന ഒരു ചോദ്യം ഉണ്ട്. അജ്മീർ ദർഗ്ഗയിലെ നടത്തിപ്പുകാരാൽ ലൈംഗീകമായി ചൂഷണം ചെയ്യപ്പെട്ട അഥവാ ബലാൽ സംഗം ചെയ്യപ്പെട്ട 250 പെൺകുട്ടികളിൽ ഒരാൾ ആണോ നിങ്ങളുടെ മകൾ എന്ന ചോദ്യം. എത്രമാത്രം ക്രൂരവും വേദനാജനകവും ആണ് ആ ചോദ്യം ഒന്നാലോചിച്ചു നോക്കൂ 250 പെൺകുട്ടികൾ ഏറെയും പതിനൊന്നിനും 20 വയസ്സിനും ഇടയിൽ പ്രായമുള്ളവർ അവരുടെ അനുഭവങ്ങളാണ് അജ്മീർ 1992 എന്ജന പുതിയ ചലച്ചിത്രം അജ്മീർ ദർഗ്ഗയിലെ നടത്തിപ്പുകാരാൽ ലൈംഗീകമായി ചൂഷണം ചെയ്യപ്പെട്ട 250 പെൺകുട്ടികളുടെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുങ്ങുന്നത്. ജൂലൈ 14-ന് ചിത്രം റിലീസ് ചെയ്യും. പ്രമുഖ ചലച്ചിത്ര നിരൂപകനായ തരൺ ആദർശ് ഈ കാര്യം ട്വിറ്ററിൽ പങ്കുവെച്ചത്.

രാജസ്ഥാനിലെ അജ്മീറിൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജ്മീർ ദർഗ്ഗയുടെ കാര്യസ്ഥരും പ്രദേശത്തെ ഉന്നതൻമാരും അടങ്ങുന്ന ഒരു സംഘം വർഷങ്ങളോളം കുട്ടികളെ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുറ്റവാളികൾ ‘ഖാദിം’ കുടുംബത്തിൽ പെട്ടവരായിരുന്നു എന്നതിനാൽ അവർക്കെതിരെ നീങ്ങാൻ ആരും ധൈര്യപ്പെട്ടില്ല. കാരണം, അജ്മീർ ദർഗ്ഗയുടെ പരമ്പരാഗത പരിപാലകരുടെ കുടുംബങ്ങളാണ് ഖാദിമുകൾ. അവർ ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തിയുടെ ആദ്യ അനുയായികളുടെ നേരിട്ടുള്ള പിൻഗാമികളാണെന്ന് അവകാശപ്പെടുകയും, പ്രാദേശിക സമൂഹങ്ങളിൽ കാര്യമായ സ്വാധീനം ഉള്ളവരായിരുന്നു ഖാദീമുകൾ.

രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബലാത്സംഗങ്ങളിലൊന്നാണ് സിനിമയുടെ ഇതിവൃത്തം. ഒരു പ്രാദേശിക പത്രമായ നവജ്യോതിയിൽ വന്ന ചില നഗ്‌നചിത്രങ്ങളും ഒരു വാർത്തയുമാണ് സംഭവം പുറത്ത് കൊണ്ടുവന്നത്. സംഭവം പുറത്തറിഞ്ഞ് വർഷങ്ങളോളം, ആ പ്രദേശത്തെ വധുക്കളെ അന്വേഷിക്കുന്ന ആളുകൾ പെൺകുട്ടി ‘ആ ഇരകളിൽ’ ഒരാളാണോ എന്ന് ചോദിക്കുന്ന തരത്തിൽ സാമൂഹിക പ്രത്യഘാതം ഉണ്ടാക്കിയ സംഭവമായിരുന്നു അത്.. ബ്ലാക്ക് മെയിൽ ചെയ്താണ് കുട്ടികളെ ഇവർ വലയിലാക്കിയത്. പ്രധാന പ്രതികൾ അജ്മീർ ദർഗ്ഗയിലെ ഖാദിമുകളുമായി ബന്ധപ്പെട്ടവരും അധികാര-രാഷ്‌ട്രീയ ബന്ധങ്ങളുള്ളവരുമായതിനാൽ, വിഷയം പോലീസ് ആദ്യം ഒതുക്കി. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ചിഷ്തി ഉൾപ്പെടെ എട്ടു പ്രതികൾ ശിക്ഷിക്കപ്പെട്ടു. പീഡനത്തിന് ഇരയായ നിരവധി കുട്ടികൾ പിന്നീട് ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ പുറത്ത വന്നിരുന്നു.

”ഞങ്ങൾ ഈ ചിത്രം നിർമ്മിച്ചത്, ആ പെൺകുട്ടികൾക്ക് എന്താണ് സംഭവിച്ചതെന്ന് രാജ്യം മുഴുവൻ അറിയാൻ വേണ്ടിയാണ്. സിനിമയെക്കുറിച്ച് സംസാരിച്ച ചലച്ചിത്ര നിർമ്മാതാവ് സുശീൽ സച്ച്ദേവ പറഞ്ഞു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘അജ്മീർ 92’ന്റെ യു&കെ ഫിലിംസ് എൻറർടൈൻമെന്റ്, സുമിത് മോഷൻ പിക്ചേഴ്സ്, ലിറ്റിൽ ക്രൂ പിക്ചേഴ്സ് എന്നിവയുമായി സഹകരിച്ച് റിലയൻസ് എൻറർടൈൻമെന്റ് നിർമ്മിച്ചിരിക്കുന്നത്. കരൺ വർമ്മ, സുമിത് സിംഗ്, സയാജി ഷിൻഡെ, മനോജ് ജോഷി, ശാലിനി കപൂർ സാഗർ, ബ്രിജേന്ദ്ര കൽറ, സറീന വഹാബ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു