മൂന്നു മാസമായ കുഞ്ഞിനെയുംകൊണ്ട് ട്രിപ്പിനുപോയി മൃദുലയും യുവയും

മലയാളികൾ ഏറ്റെടുത്ത രണ്ട് താരങ്ങളാണ് യുവയും മൃദുലയും. യുവയുടെയും മൃദുലയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ട്. മൃദ്‌വ വ്ലോഗ്സ് എന്നാണ് ഇരുവരുടെയും യൂട്യൂബ് ചാനലിന്റെ പേര്. യൂട്യൂബ് ചാനലിലൂടെ നിരവധി ആരാധകരാണ് ഇരുവരുടെയും വിശേഷങ്ങൾ അറിയുന്നത്.

അടുത്തിടെയാണ് മൃദുലക്കും യുവ കൃഷ്ണക്കും പെൺകുഞ്ഞ് ജനിച്ചത്. ധ്വനി കൃഷ്ണയെന്നാണ് മകൾക്ക് പേരു നൽകിയിരിക്കുന്നത്. മൃദുലയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ മൂന്ന് മാസം എത്തിയ കുഞ്ഞിനൊപ്പമുള്ള ആദ്യത്തെ ദൂര യാത്രയുടെ വിശേഷം പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് മൃദുലയും യുവയും. ഞങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത യാത്ര’ എന്ന തംപ്‌നെയിലോടുകൂടെയാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.

ഗർഭിണിയാവുന്നതിന് മുൻപ് ആണ് അവസാനമായി ഒരു ട്രിപ്പിന് പോയിരുന്നത്. അത് കാന്തല്ലൂര് ആയിരുന്നു. പിന്നീട് ഗർഭിണിയായി, പ്രസവം കഴിഞ്ഞു. ഇപ്പോൾ കുഞ്ഞിന് മൂന്ന് മാസം എത്തിയപ്പോൾ ഞങ്ങൾ വീണ്ടും യാത്ര ആരംഭിച്ചിരിയ്ക്കുകയാണ്. ആദ്യം കേരളത്തിന് അകത്ത് തന്നെ പലയിടത്തും പോയി, പിന്നെ ഇന്ത്യയിൽ കറങ്ങി, ഇന്ത്യയ്ക്ക് പുറത്തേക്ക് യാത്ര പോകാനാണത്രെ യുവയുടെയും മൃദുലയുടെയും പ്ലാൻ.

വർക്കലയിലെ ഒരു ബീച്ച് റസ്‌റ്റോറന്റിലാണ് ധ്വനി ബേബിയ്‌ക്കൊപ്പം മൃദുലയും യുവയും എത്തിയത്. അവിടെ വച്ച് മകൾക്ക് യുവ ആദ്യമായി കടല് കാണിച്ചു കൊടുത്തു. എന്ന് മാത്രമല്ല, ആദ്യമായി കടൽ വെള്ളത്തിൽ കാല് നനച്ചു. ധ്വനി ബേബിയും ആകെ ത്രില്ലിലായിരുന്നു. യുവയുടെ സേർഫിങ് ആയിരുന്നു വീഡിയോയിൽ ഹൈലൈറ്റ്. ഒരുപാട് പരിശ്രമിച്ചതിന് ശേഷം ചെറിയ രീതിയിൽ സേർഫിങ് ചെയ്യാൻ നടന് സാധിച്ചു.

ഇത് ഞങ്ങളുടെ തുടക്കമാണ് എന്നാണ് യുവയും മദൃദുലയും പറയുന്നത്. ഇനിയും ഒരുപാട് ട്രാവൽ വ്‌ളോഗുകൾ ഈ ചാനലിൽ നിന്നും പുറത്ത് വരും എന്ന് ഇരുവരും ഉറപ്പ് പറയുന്നു. വീഡിയോയെ കുറിച്ചും മകളെ കുറിച്ചും ഒരുപാട് കമന്റുകൾ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ധ്വനി ബേബിയുടെ ക്യൂട്ട്‌നസ്സിനെ കുറിച്ചാണ് ഭൂരിഭാഗം കമന്റുകളും. ഭാഗ്യം ചെയ്ത ജോഡികൾ, ഭാഗ്യം ചെയ്ത മകൾ എന്നൊക്കെയാണ് കമന്റ്‌സ്‌

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിലാണ് മൃദുല അവസാനം അഭിനയിച്ചത്. സീരിയൽ തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ ഗർഭിണിയായതോടെ നടി പിന്മാറുകയായിരുന്നു. ഇനി കുഞ്ഞ് ജനിച്ചതിന് ശേഷമാവും തിരിച്ചെത്തുക.