പോലീസിനെ മൊത്തം അടച്ചാക്ഷേപിക്കരുത്, അവരിലുമുണ്ട് ചില നന്മമരങ്ങൾ

കേരള പോലിസിൽ നിന്ന് പലതരം മോശം വാർത്തകൾ പലകാലങ്ങളിലായി പുറത്തുവന്നിട്ടുണ്ടെങ്കിലും ചില നന്മമരങ്ങളും പോലിസിലുണ്ട്. പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന ചില പോലിസുകാരുടെ വാർത്തകൾ മുമ്പും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.ഇപ്പോളിതാ ഒരു പ്രതികൂല സാഹചര്യത്തിൽ സഹായിച്ച പോലിസുകാരെക്കുറിച്ച് തുറന്നുപറയുകയാണ് മുബാരിസ് മുഹമ്മദ് എന്ന വ്യക്തി.പോലീസിലും ഉണ്ട് ചില നന്മ മരങ്ങൾ എന്നുപറഞ്ഞുകൊണ്ടാണ് മുബാരിസ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.ഞാൻ രണ്ടും കല്പിച്ചു നേരെ അവരുടെ അടുത്തേക്ക് പോയി കാര്യം പറഞ്ഞു കാര്യം പറഞ്ഞപ്പോൾ എന്റെ എല്ലാ പ്രതീക്ഷകളും തകർന്ന് പോവുന്ന രീതിയിലായിരുന്നു…ആ സാറുംമാർ ഞങ്ങളോട് പെരുമാറിയത് ഞാൻ പറഞ്ഞത് എല്ലാം അവർ കേട്ടെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

അനുഭവ_കുറുപ്പ്’മനുഷ്യ മാനസങ്ങൾ’ പോലീസിലും ഉണ്ട് ചില നന്മ മരങ്ങൾ… സ്നേഹത്തണലുകൾ….കഴിഞ്ഞ ആഴ്ച എന്റെ ഭാര്യയെ medicity ഹോസ്പിറ്റൽ അപ്രതീക്ഷിതമായി ഡെലിവറി കേസില് അഡ്മിറ്റ് ചെയ്യേണ്ടി വന്നുഅവിടുത്തെ പ്രൊസീജ്യർ എല്ലാം കഴിഞ്ഞപ്പോൾ സമയം രാത്രി 12.30am ഹോസ്പിറ്റലിലെ റൂൾ പ്രകാരം ഒരാൾക്ക് മാത്രമേ patientinte കൂടെ പറ്റുകയുള്ളൂ അങ്ങനെ ഞാനും പെങ്ങളും പുറത്തായി…പെട്ടന്ന് ഉള്ള വരവായതു കൊണ്ട് കൈയിൽ കിടക്കാൻ പായോ കഴിക്കാൻ ആഹാരമോ ഒന്നും കരുതിയില്ല ഹോസ്പിറ്റൽ സെക്യൂരിറ്റീസിനോട് ചോദിച്ചപ്പോൾ ഇ സമയം ചുറ്റുവട്ടത്ത് ഒന്നും കട കാണാൻ സാധ്യത ഇല്ലന്ന് പറഞ്ഞു… ഞങ്ങൾ രണ്ട് പേരും കൊല്ലം ബൈപാസിൽ കുറെ അലഞ്ഞ് തിരിഞ്ഞു അങ്ങനെ നോക്കുമ്പോൾ ആണ്‌ നൈറ്റ് പെട്രോളിങ്ങിന്റെ ജീപ്പ് കണ്ടത്

ഞാൻ രണ്ടും കല്പിച്ചു നേരെ അവരുടെ അടുത്തേക്ക് പോയി കാര്യം പറഞ്ഞു (മനസ്സിൽ വല്യ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു) കാര്യം പറഞ്ഞപ്പോൾ എന്റെ എല്ലാ പ്രതീക്ഷകളും തകർന്ന് പോവുന്ന രീതിയിലായിരുന്നു…ആ സാറുംമാർ ഞങ്ങളോട് പെരുമാറിയത് ഞാൻ പറഞ്ഞത് എല്ലാം കേട്ട ശേഷം അവർ കുറെ ഹോട്ടൽകാരെ വിളിച്ചു അവസാനം എങ്ങും ഭക്ഷണം ഇല്ലന്ന് കണ്ടപ്പോൾ ഞങ്ങളയും കൊണ്ട്‌ സ്ഥിരമായി ഭക്ഷണം കഴിക്കുന്ന ഹോട്ടലിൽ പോവുകയും അവരോട് കാര്യങ്ങൾ പറഞ്ഞ് ഭക്ഷണം ഉണ്ടാക്കിച്ച് പാക്ക് ചെയ്ത് തരുകയും കിടക്കാൻ ഉള്ള പായ സ്വന്തം റൂമിൽ നിന്ന് എടുത്ത് തരുകയും ചെയ്തു… ഭക്ഷണത്തിന്റെ പൈസ ഞാൻ ആ സാറിന്റെ അടുത്തേക്ക് നീട്ടിയപ്പോൾ ആ സാർ പറഞ്ഞ ഒരു വാക്ക് ഉണ്ട്” ഇതും ഞങ്ങളുടെ ഡ്യൂട്ടി ആണ്‌ കുഞ്ഞേ എന്ന്”സത്യം പറഞ്ഞാൽ അത്ര വിശപ്പിലും എന്റെയും പെങ്ങളുടെയും മനസ്സ് നിറഞ്ഞ് പോയി തിരിച്ച് ഞങ്ങളെ സേഫ് ആയി ഹോസ്പിറ്റലിന്റെ മുൻപിൽ എത്തിച്ചപ്പോളും സാർ പറഞ്ഞത്‌ എന്ത് ആവശ്യം ഉണ്ടേലും വിളിക്കണം എന്നായിരുന്നു

#വാൽ_കഷ്ണം :കസേരയുടെ വലുപ്പമോ നക്ഷത്ര ചിഹ്നങ്ങളുടെ എണ്ണമോ ഇവിടെ തടസ്സമാകാതെ പ്രതിസന്ധികളിൽ പലപ്പോഴും സാന്ത്വനമായി ഉണ്ട് ഈ തണൽ മരങ്ങൾ.. .അത് കൊണ്ട് പോലീസിനെ മൊത്തം അടച്ചാക്ഷേപിക്കരുത്