പാണക്കാട് കുടുംബം യമനിൽ നിന്നും ഹവാല പണം എത്തിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മുസ്ളീം ലീഗിന്റെയും, യൂത്ത് ലീഗിന്റെയും നേതൃത്വം അടക്കി വാഴുന്ന പാണക്കാട് കുടുംബം ഇന്ത്യയിലേക്ക് വൻ തോതിൽ കുഴൽ പണം ഇടപാട് നടത്തിയെന്ന ‍ഞെട്ടിക്കുന്ന വിവരമാണ് കർമ ന്യൂസ് പുറത്തുവിടുന്നത്. ഭീകര രാജ്യങ്ങളിൽ നിന്നും ഭീകരവാദത്തിന്റെ ആഗോള കേന്ദ്രമായ യമനിൽ നിന്നും ഹവാല പണം ഇടപാടുകൾ നടത്തി. മുഹമദ് റോഷനാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കര്മ ന്യൂസിനോട് പങ്കുവെച്ചത്.

പാണക്കാട്ടേ സെയ്ദ് ബഷീറലി ശിഹാബ് തങ്ങൾക്കായി കുഴൽ പണം ഇടപാട് നടത്തിയത് താനാണെന്ന് റോഷൻ തുറന്നു സമ്മതിച്ചു. താൻ ഒരു ദിവസം 30…40 ലക്ഷം രൂപ മുതൽ കോടികൾ വരെ ഇവർക്ക് വേണ്ടി കുഴൽ പണം കേരളത്തിലെത്തിച്ചു. ഒരു ദിവസം 30 ലക്ഷത്തിൽ ബിസിനസ് കുറഞ്ഞിട്ടില്ല. മാത്രമല്ല യമനിൽ നിന്നും പാണക്കാട്ടേക്ക് ഹവാല പണം വന്നു എന്നും റോഷൻ പറഞ്ഞു. പകൽ മാന്യന്മാരായി നടന്ന രാജ്യത്തേ ചതിക്കുന്നവരുടെ മുഖം മുടികൾ വലിച്ചു കീറുക തന്നെ ചെയ്യണം. പാണക്കാട് കുടുംബം തനിക്കെതിരേ കേസ് കൊടുക്കണം എന്നും എങ്കിലേ ഈ രേഖകൾ എല്ലാം എനിക്ക് നിയമത്തിനു മുന്നിൽ ഹാജരാക്കാൻ ആവുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

കർമ്മ ന്യൂസ് ചീഫ് എഡിറ്റർ വിൻസ് മാത്യുവും ഇപ്പോൾ സൗദിയിൽ ഉള്ള മുഹമദ് റോഷനുമായുള്ള ഇന്റർവ്യൂ കാണാം.