അമ്മയെ പോലെ തന്നെ മോള്‍ കിയാരയും നാളത്തെ നടിയാകുമെന്ന് ആരാധകര്‍

 

മലയാളികളുടെ പ്രിയ താര കുടുംബമാണ് റിമി ടോമിയുടേത്. താരത്തിന്റെ കുടുംബത്തിലേക്ക് വലതുകാല്‍ വച്ച് കയറി ചെന്നതോടെ മുക്ത എന്ന നടിയുടെ താര മൂല്യവും വര്‍ധിച്ചു. റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്ത ജോര്‍ജിനെ വിവാഹം ചെയ്തത്. നടിയെന്ന നിലയിലും, കുടുംബത്തിലെ മരുമകള്‍ എന്ന നിലയിലും റിമിയുടെ കുടുംബം മുക്തയ്ക്ക് നല്‍കുന്ന പരിഗണന മുന്‍പും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. മുക്തയുടെ കണ്മണി എന്നുവിളിപ്പേരുള്ള കിയാരയും പ്രേക്ഷകര്‍ക്ക് പ്രീയങ്കരിയാണ്. കുട്ടിയുടെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.

നടി ശ്യാമിലിയെ അനുകരിക്കുന്ന കണ്‍മണിയുടെ വീഡിയോ ആണ് ഇപ്പോള്‍ മുക്ത ആരാധകരുമായി പങ്കുവയ്ക്കുന്നത്. പൂക്കാലം വരവായി എന്ന ചിത്രത്തിലെ ജയറാമും ശ്യാമിലിയും അഭിനയിച്ച രംഗവുമായാണ് കിയാര എത്തിയിരിക്കുന്നത്. കുട്ടിത്തരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. കണ്‍മണി അനുകരിച്ചത്ജയറാമും ശ്യാമിലിയും അഭിനയിച്ച പൂക്കാലം വരവായി എന്ന ചിത്രത്തിലെ രംഗവുമായാണ് കിയാര എത്തിയത്.

ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ടീച്ചര്‍ ചോദിച്ചു വെക്കേഷന് എങ്ങോട്ടാണ് പോവുന്നത്, എന്നിട്ട് മോളെന്ത് പറഞ്ഞു, ഞാന്‍ ഒന്നും പറഞ്ഞില്ല, അങ്കിളിന്റെ കൂടെ വരികയല്ലേ ഞാന്‍ എന്ന രംഗമായിരുന്നു.മുക്ത തന്റെ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്ക് വച്ചിരിക്കുന്നത് അമ്മക്കുട്ടി ബേബി ശ്യാമിലിയെ കാണാന്‍ ഒരുപാട് ഇഷ്ടം ആണ് എന്ന ക്യാപ്ഷന്‍ നല്‍കി കൊണ്ടാണ്.അമ്മയെ പോലെ വലിയ നടിയാകട്ടെ എന്നാണ് ആരാധകര്‍ ആശംസിക്കുന്നത്. അപ്പച്ചിയെപ്പോലെ മോളും തകര്‍ക്കുകയാണല്ലോ എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ചോദിക്കുന്നത്. കുട്ടി കിയാര അപ്പച്ചിക്കൊപ്പം പാട്ടുമായും ഇടയ്ക്ക് ആരാധകരുടെ മുന്നില്‍ എത്താറുമുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്