വൃദ്ധയായ അമ്മക്കൊപ്പം പരാതിയുമായി ചെന്ന മകളുടെ ഭർത്താവിനെ ലോക്കപ്പിൽ പൂട്ടി

മുളംന്തുരുത്തിയിലൽ വൃദ്ധയായ അമ്മക്കൊപ്പം പരാതിയുമായി ചെന്ന മകളുടെ ഭർത്താവിനെ ലോക്കപ്പിൽ പൂട്ടി, സംഗതി ഗൗരവമായപ്പോൾ പിടിച്ച് നില്ക്കാൻ പോലീസ് അനവധി ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസാക്കി, മുളന്തുരുത്തിയിലെ സിജു മാനുവൽ എന്ന യുവാവും ഭാര്യയും ഭര്യാ മതാവും കൂടി ഞായറാഴ്ച്ച 11 മണിയോടെ പോലീസ് സ്റ്റേഷനിൽ ചെല്ലുകയായിരുന്നു.

എഴുത്തും വായനയും അറിയാത്ത വൃദ്ധയായ അമ്മയുടെ ഭൂമി ബാങ്കിൽ പണയംവെച്ച് മൂത്തമകളും ഭർത്താവും 20 ലക്ഷം രൂപയായിരുന്നു കൈപറ്റിയത്. ഇപ്പോൾ ബാങ്കുകാർ അര കോടിക്കടുത്ത് കുടിശികക്കായി നിയമ നടപടി തുടങ്ങിയപ്പോഴാണ്‌ അമ്മയും മറ്റും സത്യാവസ്ഥ അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ 3 മാസമായിട്ടും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. തുടന്ന് പരാതിക്കാർ നിരന്തിരം പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങി.ഞായറാഴ്ച്ച 11 മണിക്ക് വീണ്ടും ഇവരോട് പോലീസ് ഹാജരാകാൻ ആവശ്യപ്പെട്ടു

തുടർന്ന് സ്റ്റേഷനിൽ അമ്മയും ഇളയ മകളും ഭർത്താവും ചെന്നപ്പോഴായിരുന്നു നാടകീയ സംഭവം. മുളന്തുരുത്തി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡായ ഒരു പോലീസുകാരനെ ചേട്ടാ എന്ന് പരാതിക്കാരൻ സിജു മാനുവൽ വിളീച്ചതാണ്‌ പോലീസ് കോപിച്ചത് എന്നും പോലീസുകാരേ ചേട്ടാ എന്ന് ആണോടാ വിളിക്കുന്നത് എന്നും സാറേ എന്ന് വിളിച്ചില്ല എന്നും അരിശപ്പെട്ട് മകനേ ലോക്കപ്പിൽ പിടിച്ച് പൂട്ടി എന്ന് ദൃക്സാക്ഷിയായ അമ്മയും ഭാര്യയും പറയുന്നു.

പോലീസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ കാണാം