ആരെ കോളനിയില്‍ മെട്രോ കാര്‍ഷെഡ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ശിവസേന

മെട്രോ കാര്‍ഷെഡ് മുംബൈയില ആരെ കോളനിയിലെ വനമേഖലയില്‍ കൊണ്ടുവരാനുള്ള മഹരാഷ്ട്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശിവസേന നേതാവ് ആദിത്യ താക്കറെ. വനത്തെ ബാധിക്കാതെ തന്നെ കാര്‍ഷെഡ് മുബൈയില്‍ തന്നെ നിലര്‍ത്തണം. ഞങ്ങളോടുള്ള ദേഷ്യം സംസ്ഥാന സര്‍ക്കാര്‍ മുംബൈയ്ക്കുമേല്‍ തീര്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ പദ്ധതി മുബൈയുടെ വികസനത്തിന് ആവശ്യമാണ് എന്നാല്‍ ഇത് 2018 ല്‍ ആലോചിക്കുമ്പോള്‍ കന്‍ജുന്‍മാര്‍ഗിലോ പഹാഡിഗോറെഗാവിലോ സ്ഥാപിക്കാനാണ് തീരുമാനിച്ചത്. മെട്രോകള്‍ എല്ലാം ട്രിപ്പ് കഴിഞ്ഞും കാര്‍ഷെഡിലേക്ക് പോകാറില്ല. മെട്രോയിക്ക് സ്ഥിരതയാര്‍ന്ന ലൈനുകള്‍ വേണംമെന്ന് അദ്ദേഹം പറഞ്ഞു.

1800 ഏക്കര്‍ വരുന്നആരെ കോളനിയെന്ന വനത്തില്‍ മെട്രോ കാര്‍ഷെഡ് നിര്‍മ്മിക്കുവാന്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിന്റെ കാലത്ത് ഈ തീരുമാനം വലിയ വിവാദങ്ങള്‍ക്ക് തിരികൊടുത്തിരുന്നു. പിന്നീട് അധികാരത്തിലെത്തിയ ഉദ്ധവ് താക്കറെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

2014-ല്‍ മഹരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന പൃഥ്വിരാജ് ചവാനാണ് മെട്രോ കാര്‍ഷെഡ് ആരെയില്‍ സ്ഥാപിക്കാന്‍ ആദ്യം തീരുമാനിച്ചത്. ജനങ്ങളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി നിര്‍ത്തിവെക്കുകയാണ് അന്നുണ്ടായത്.