തലസ്ഥാനത്ത് ഇഷ്ടികകൊണ്ട് തലക്ക് അടിച്ച് കൊലപാതകം

സംസ്ഥാന തലസ്ഥാനത്ത് കൊലപതക പരമ്പര അവസാനിക്കുന്നില്ല, തിരുവനന്തപുരം കടക്കാവൂരിന് സമീപം വക്കത്ത് യുവാവിനെ ഇഷ്ടികകൊണ്ട് അടിച്ചു കൊന്നു. വക്കം സ്വദേശി ബിനുവിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സന്തോഷ് കുമാര്‍ ആണ് കൊലപ്പെടുത്തിയത്. സംഭവ ശേഷം ഇയാള്‍ ഒളിവിലാണ്. ഇരുവരും തമ്മില്‍ നേരത്തേയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപതകത്തില്‍ കലാശിച്ചത് എന്നുാമണ് പോലീസ് നിഗമനം.

സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. സന്തോഷിനായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.