യോഗിക്കെതിരെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്‌

യോഗി ആദിത്യനാഥിനെതിരെ പരാതിയുമായി മുസ്ലീം ലീഗ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ. മുസ്ലീം ലീഗ് ഒരു വൈറസാണെന്നും വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിച്ചാല്‍ ഈ വൈറസ് രാജ്യം മൊത്തം പടരുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു.

ഇത് തെരഞ്ഞടെുപ്പ് ചട്ട ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ലീഗ് പരാതി സമര്‍പ്പിച്ചത്.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പിന്നാലെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് അറിയിച്ചു.