ഹരിതയ്ക്ക് പുതിയ നേതൃത്വം പ്രഖ്യാപിച്ചു മുസ്ലിം ലീഗ് ; പി.എച്ച്‌ ആയിശ ബാനു പ്രസിഡന്‍റ്, റുമൈസ റഫീഖ് സെക്രട്ടറി

മലപ്പുറം: എംഎസ്‌എഫ് ഹരിതയുടെ പുതിയ സംസ്ഥാന കമ്മറ്റിയെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. ആയിഷ ബാനു പിഎച്ചിനെ പ്രസിഡന്‍്റായും റുമൈസ റഫീഖിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഷാഹിദ റാഷിദ, ആയിഷ മറിയം, നജ്‌വ ഹനീന എന്നിവരാണ് വൈസ് പ്രസിഡന്‍്റുമാര്‍. അഷ്ഫില, ഫായിസ, അദീല ഫര്‍സാന എന്നിവര്‍ സെക്രട്ടറിമാര്‍ ആണ്. നൈന സുരേഷ് ആണ് ട്രഷറര്‍.

എന്നാല്‍ ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു എന്നുകാട്ടി കഴിഞ്ഞ ദിവസമാണ് ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിടാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചത്.ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു എന്നും ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു.

പി കെ നവാസ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന ഹരിത നേതാക്കളുടെ ആവശ്യം ലീഗ് നേതൃത്വം അംഗീകരിച്ചില്ല. നടപടി നവാസിന്‍റെ ഖേദപ്രകടനത്തില്‍ ഒതുങ്ങി.പാര്‍ട്ടിയാണ് പ്രധാനമെന്നും വിവാദങ്ങള്‍ ഇതോടെ അവസാനിക്കട്ടെയെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ നവാസ് പറഞ്ഞു.