മഹാവിസ്മയങ്ങളുടെ 100 ഡേയ്‌സ് സൂപ്പര്‍ഹിറ്റ് സെയിലുമായി മൈജിയുടെ 17-ാം വാര്‍ഷികാഘോഷത്തിന് തുടക്കം

നാളെയുടെ ടെക്നോളജിയ്ക്കൊപ്പം മലയാളിയുടെ ജീവിതത്തിന്‍റെ ഭാഗമായി മാറിയ മൈജി 17 വിസ്മയവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഉപഭോക്താക്കള്‍ നൽകിയ സ്നേഹത്തിന് പകരമായി 100 ദിവസങ്ങള്‍ നീണ്ടുനിൽക്കുന്ന മഹാവിസ്മയങ്ങളുടെ സൂപ്പര്‍ഹിറ്റ് സെയിൽ മഹോത്സവമാണ് ഈ സന്തോഷവേളയിൽ മൈജി കേരളക്കരയിൽ കാഴ്ചവയ്ക്കുന്നത്. വമ്പന്‍ ഡിസ്ക്കൗണ്ടുകള്‍, അതിഗംഭീര ഓഫറുകള്‍, സുനിശ്ചിത സമ്മാനങ്ങള്‍ തുടങ്ങി 100 ദിവസങ്ങളിൽ ഇന്‍ഡ്യ ഇതുവരെ കണ്ടറിയാത്ത, ത്രസിപ്പിക്കുന്ന ആനുകൂല്യങ്ങളുടെ പൊടിപൂരമാണ് മൈജി അണിയിച്ചൊരുക്കുന്നത്.

സൂപ്പര്‍ഹിറ്റ് സെയിൽ മഹോത്സവത്തിന്‍റെ ആദ്യ 3 ദിവസങ്ങളിൽ ഓരോ 10,000 രൂപയുടെ പര്‍ച്ചേസിനും അതിശയിപ്പിക്കുന്ന, കിടിലന്‍ ഹാപ്പി റിട്ടേണ്‍സ് ക്യാഷ്ബാക്ക് ഓഫറാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കേരളത്തിലൊട്ടാകെയുള്ള 100- പരം മൈജി/മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളിലൂടെ എല്ലാ പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്കും ഓഫറിന്‍റെ വലിയ നേട്ടങ്ങള്‍ മൈജി ഉറപ്പാക്കും.

‘മൈജി മൈ ഗ്യാരണ്ടി’ എന്ന ഉറച്ച വാഗ്ദാനം ഈ വലിയ ആഘോഷവേളയിൽ മലയാളത്തിനായി മൈജി നൽകുന്നു. മൈജിയുടെ ഷോറൂമുകളിലേയ്ക്ക് പ്രോഡക്ടുകള്‍ ബള്‍ക്കായി പര്‍ച്ചേസ് ചെയ്യുമ്പോഴുള്ള ലാഭം വലിയ വിലക്കുറവിലൂടെ മൈജി ഉപഭോക്താക്കള്‍ക്ക് കൈമാറുന്നു. ഇത് മൈജിയുടെ ഗ്യാരണ്ടിയാണ്. ഡിജിറ്റൽ ഗാഡ്ജറ്റുകളുടേയും ഹോം & കിച്ചണ്‍ അപ്ലയന്‍സസിന്‍റെയും ഏറ്റവും വലിയ കളക്ഷനും ഏറ്റവും മികച്ച ചോയ്സും മൈജി ഫ്യൂച്ചര്‍ പ്രിയ ഉപഭോക്താക്കള്‍ക്ക് ഗ്യാരണ്ടി നൽകുന്നു.

പുതിയ ജെനറേഷന് വേണ്ടി ഏതു ബഡ്ജറ്റിനുമിണങ്ങിയ കിടിലന്‍ ഫോണുകളുടെ ഏറ്റവും വലിയ ചോയ്സ് ഒരുക്കുന്ന മൈജി/മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളിൽ ഓണ്‍ലൈന്‍ വിലകളെ വെല്ലുന്ന വലിയ വിലക്കുറവ് ഗ്യാരണ്ടിയാണ്. എന്നും എപ്പോഴും ഒറിജിനൽ ക്വാളിറ്റി പ്രോഡക്ടുകളാണ് മൈജിയുടെ മാറ്റമില്ലാത്ത ഗ്യാരണ്ടി. അത് ഏറ്റവും വലിയ വിലക്കുറവിൽ നൽകുവാനും മൈജിയ്ക്ക് സാധിക്കുന്നു. നാട്ടിൽ പലയിടങ്ങളിലും വിലക്കുറവിന്‍റെ വാഗ്ദാനവുമായി ഗുണമേന്മയില്ലാത്ത പ്രോഡക്ടുകള്‍ അരങ്ങുവാഴുന്ന ഗ്രേ മാര്‍ക്കറ്റിന്‍റെ ചതിക്കുഴികളിൽ വീഴാതെ ഉപഭോക്താക്കളെ കൈപിടിച്ചുയര്‍ത്തുവാന്‍ ‘ബെസ്റ്റ് ക്വാളിറ്റി @ ബെസ്റ്റ് പ്രൈസ്’ എന്ന മൈജിയുടെ ഉറപ്പിന് സാധിച്ചിട്ടുണ്ട്, ചങ്കൂറ്റത്തോടെ ആ ദൗത്യം ഇനിയും മുന്നേറും.

മുന്‍കൂര്‍ പണമടയ്ക്കാതെ പലിശരഹിത വായ്പയോടെ മൈജി ഫ്യൂച്ചറിയിൽ നിന്നും ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാം. അതിനുവേണ്ടി സൂപ്പര്‍ ഇ.എം.ഐ സ്കീമാണ് മൈജിയുടെ മറ്റൊരു ഗ്യാരണ്ടി. ഡിജിറ്റൽ ഗാഡ്ജറ്റുകളിലെ ഡേറ്റ മുഴുവന്‍ സേഫാക്കുന്ന ഹൈ-ടെക് സര്‍വീസ് സൗകര്യങ്ങളും റിപ്പയര്‍ & സര്‍വീസിന് പലിശരഹിത വായ്പയുമാണ് മൈജി കെയറിന്‍റെ ഗ്യാരണ്ടി. കേരളം മുഴുവന്‍ ഹാപ്പിയാക്കുവാന്‍ മൈജി നൽകുന്ന ഹൃദ്യമായ സേവനങ്ങളും ‘മൈജി മൈ ഗ്യാരണ്ടി’ എന്നതിന്‍റെ അര്‍ത്ഥം പൂര്‍ണ്ണമാക്കുന്നു.

മലയാളത്തിന്‍റെ അഭിനയ ഇതിഹാസമായ മോഹന്‍ലാലും സൂപ്പര്‍ നായിക മഞ്ജു വാര്യരും ഒപ്പം മലയാളത്തിലെ പ്രമുഖ നടീനടന്മാരും തകര്‍ത്തഭിനയിച്ച ‘മൈജി മൈ ഗ്യാരണ്ടി’ ടെലിവിഷന്‍ പരസ്യങ്ങള്‍ സൗദി അറേബ്യയിൽ വച്ച് നടന്ന ‘ആയിഷ ഇന്‍ കെഎസ്എ’ ഇവന്‍റിൽ വച്ച് ലോഞ്ച് ചെയ്യുകയുണ്ടായി. മലയാളത്തിന്‍റെ പ്രിയ നായിക മഞ്ജു വാര്യര്‍ അഭിനയിച്ചതും ആദ്യത്തെ മലയാളം-അറബിക് മള്‍ട്ടി ലിങ്ക്വൽ ക്രോസ് കള്‍ച്ചര്‍ സിനിമയുമാണ് ആയിഷ. എന്നും മൈജിയ്ക്ക് കരുത്തായി കൂടെനിൽക്കുന്ന പ്രിയ ഉപഭോക്താക്കളായ പ്രവാസി സൃഹൃത്തുക്കളിൽ നിന്നും ഉണര്‍വും ഊര്‍ജ്ജവും പ്രചോദനവും നൽകുന്ന പ്രതികരണമാണ് ‘മൈജി മൈ ഗ്യാരണ്ടി’ ടെലിവിഷന്‍ പരസ്യങ്ങള്‍ക്ക് ലഭിച്ചത്. മൈജിയ്ക്കൊപ്പം നേരിട്ട് ലഭിച്ച അനുഭവം തന്നെയാണ് ഈ പരസ്യങ്ങളിലൂടെ പ്രേക്ഷകരിലെത്തുന്നത് എന്ന് പ്രവാസി സുഹൃത്തുക്കള്‍ എല്ലാവരുംതന്നെ അഭിപ്രായപ്പെ ടുകയുണ്ടായി.

ശരിക്കുള്ള ഫ്യൂച്ചര്‍ അനുഭവം ഉറപ്പാക്കുന്ന സ്റ്റോറുകളാണ് മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍. ഇവിടെ ടിവി, ഏസി, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, കിച്ചണ്‍ അപ്ലയന്‍സസ് തുടങ്ങി എല്ലാ ഗൃഹോപകരണങ്ങളുടേയും മൊബൈൽ ഫോണ്‍, ലാപ്ടോപ്, മ്യൂസിക് സിസ്റ്റം, സ്മാര്‍ട്ട് വാച്ച് മറ്റ് ഡിജിറ്റ അക്സസറീസ് തുടങ്ങി എല്ലാ ഇലക്ട്രോണിക്സ് & ഡിജിറ്റൽ ഗാഡ്ജറ്റുകളുടേയും ഏറ്റവും വലിയ കളക്ഷന്‍ ഒരുക്കിയിരിക്കുന്നു. ഡിജിറ്റൽ ഇലക്ട്രോണിക്സിന്‍റെയും അക്സസറികളുടെയും മികവുറ്റ റേഞ്ച് എല്ലാ മൈജി സ്റ്റോറുകളിലുമുണ്ട്. അതിവേഗ ഫൈനാന്‍സ്, എന്തും എന്തിനോടും എക്സ്ചേഞ്ച് ഓഫര്‍, എക്സ്റ്റന്‍റഡ് വാറണ്ടി, ഏറെ ഗുണകരമായ പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ തുടങ്ങി മികച്ച സേവനങ്ങള്‍ മൈജിയുടെ പ്രത്യേകതയാണ്.

മഹാവിസ്മയമൊരുക്കി, 100 ദിനങ്ങള്‍ നീണ്ടുനി ക്കുന്ന മൈജിയുടെ 17-ാം വാര്‍ഷികാഘോഷത്തിൽ ഏറ്റവും ലേറ്റസ്റ്റ് മോഡലുകളുടെ കൂടുതൽ വിപുലമായ കളക്ഷനുകളും അതിഗംഭീര ഡിസ്ക്കൗണ്ടുകളും ഓഫറുകളും അതിശയ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. പ്രോഡക്ടുകള്‍ നേരിട്ട് എക്സ്പീരിയന്‍ ചെയ്ത് സ്വന്തമാക്കുന്നതിനും കൂടുതൽ വിവരങ്ങള്‍ക്കും മൈജി/മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍ സന്ദര്‍ശിക്കാം. ഓഫര്‍ സംബന്ധമായ വിവരങ്ങള്‍ക്ക്: contact: 9249 001 001