ഒന്നും രണ്ടുമല്ല 34,924 കോടിയുമായി മുങ്ങി, ക്രിപ്‌റ്റോ രാജ്ഞിയെ തേടി നിക്ഷേപകർ

34,924 കോടിയുമായി ‘ക്രിപ്‌റ്റോ രാജ്ഞി’ എന്നറിയപ്പെടുന്ന രുജാ ഇഗ്നാറ്റോവ മുങ്ങി. അമേരിക്കയുടെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണിപ്പോള്‍. പുതിയ തരം പണമെന്ന പേരില്‍ ബിറ്റ്‌കോയിന്‍ തരംഗത്തിനിടയില്‍ കൊട്ടിഘോഷിച്ചെത്തിയ ഈ തട്ടിപ്പില്‍ അനേകം പേർ പെട്ടുപോയിരിക്കുകയാണ്.
പേരുകളിലാണ് ഇവര്‍ തന്റെ ആരാധകര്‍ക്കു മുന്നില്‍ താര പരിവേഷത്തോടെ അവതരിക്കുക. വണ്‍കോയിന്‍ അധികം താമസിക്കാതെ ബിറ്റ്‌കോയിനെ മറികടക്കുമെന്നു പറഞ്ഞും, ‘തങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുന്ന’ മറ്റു ക്രിപ്‌റ്റോകറന്‍സികളെ കണക്കിനു കളിയാക്കിയുമൊക്കെയാണ് അവര്‍ കാണികളെ കയ്യിലെടുക്കുന്നത്. ദക്ഷിണ കൊറിയ, ഹോങ്കോങ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കാര്യമായ നിക്ഷേപം അവര്‍ക്കു ലഭിച്ചു. എന്തിനേറെ പറയണം വിയറ്റ്‌നാം, ബെംഗ്ലാദേശ്, യുഗാണ്ട തുടങ്ങിയ പാവപ്പെട്ട രാജ്യങ്ങളില്‍ നിന്നു പോലുമുള്ള ആളുകള്‍ അവരുടെ തട്ടിപ്പില്‍ പെട്ടുവെന്നാണ് കാണാനാകുന്നത്. വന്‍ തുകയാണ് പല രാജ്യങ്ങളില്‍ നിന്നും അവരെ വിശ്വസിച്ചു നല്‍കിയിരിക്കുന്നത്.