മകനെ വിളിക്കുന്നത് അരിക്കൊമ്പനെന്ന്, അമ്മയായ ശേഷം ജീവിതം മാറി- മൈഥിലി

മലയാളികളുടെ പ്രീയപ്പെട്ട താരമാണ് മൈഥിലി. മകനും ഭർത്താവുമായി സന്തോഷത്തോടെ ജീവിക്കുകയാണിപ്പോൾ താരം. തന്റെ മകനെ സ്നേഹത്തോടെ മൈഥിലി അരികൊമ്പൻ, നീലൻ എന്നൊക്കെയാണ് വിളിക്കുന്നതെന്നാണ് മൈഥിലി ഇപ്പോൾ പറയുന്നത്. ഭർത്താവിനും തന്റെ സ്വന്തം അരികൊമ്പനും ഒപ്പം മൈഥിലി ഇപ്പോൾ കൊടൈക്കനാലുകാരി ആയിരിക്കുകയാണ്. അമ്മയായ ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു.

പണ്ടൊക്കെ അലസമായിരുന്നു എങ്കിൽ ഇന്ന്, ജീവിതത്തിൽ ഉത്തരവാദിത്വങ്ങൾ കൂടി അവന്റെ കാര്യങ്ങൾ നോക്കി അത് ആസ്വദിക്കുകയാണ് താനും സമ്പത്തും. ഇടക്ക് ഒന്ന് രണ്ടുദിവസം മാത്രമാണ് പോസ്റ്റ് പാർട്ടം ഡിപ്രെഷൻ അനുഭവിച്ചത്. വെറുതെ കരയാൻ തോന്നിയ നിമിഷങ്ങൾ അപ്പോഴൊക്കെ ഭർത്താവ് കൂടെ ഉണ്ടായിരുന്നു, ആ വേദനകളെ അതിജീവിച്ചു.

സിനിമയിലേക്ക് ഉടനെ താൻ മടങ്ങിവരല്ല, മോന്റെ ബാല്യം കളയാൻ തയ്യാറല്ല. അത്രയും നല്ല കഥാപാത്രങ്ങൾ ആണെങ്കിൽ മാത്രമേ ഇനി ചെയ്യൂ. സിനിമാരംഗത്തെ മയക്കുമരുന്ന് വിവാദം, അഭിനേതാക്കളുടെ നിസ്സഹകരണത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും മൈഥിലി അഭിമുഖത്തിൽ പറഞ്ഞു.

ഞാൻ എന്നെ സ്നേഹിക്കുന്നു എന്ന ഒറ്റ വാക്കിലൂടെ മൈഥിലി ഉത്തരം പറഞ്ഞുകഴിഞ്ഞു. ജീവിതത്തിലേക്ക് അതിക്രമിച്ചു കയറി വരുന്നവരെ ഞാൻ എന്തിനു ഗൗനിക്കണം? അതോർത്ത് എന്തിനു വേവലാതിപ്പെടണം. തിരിഞ്ഞു നോക്കിയല്ല മുൻപോട്ട് നോക്കിയല്ലേ നടക്കേണ്ടത്. ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ ആണ് താൻ ശ്രദ്ധിക്കുന്നതെന്നും മൈഥിലി പറഞ്ഞു.
കൊടൈക്കനാലാണ് തനിക്ക് എല്ലാം തന്നത്. ഭർത്താവ് സമ്പത്തിനെയും, കുഞ്ഞിനേയും ഈ ഭൂമിയും എല്ലാം. ജീവിതാവസാനം വരെ ഇവിടെ ഇങ്ങനെ ജീവിക്കണം എന്നാണ് ആഗ്രഹമെന്നും താരം അഭിമുഖത്തിലൂടെ പറഞ്ഞു.

തികച്ചും യാദൃശ്ചികമായിട്ടാണ് ഇവിടെ എത്തിയത്. ശാന്തതയാണ് മനസ്സിന്. ഇവിടം ഒരു മാന്ത്രിക ദേശമാണ് എന്നും താരം പറയുന്നു. വെറുതെ ടൂർ വന്ന സ്ഥലമാണ്. കണ്ട ഇഷ്ടപ്പെട്ട് സ്ഥലം വാങ്ങിയാലോ എന്ന ചിന്തയിൽ എത്തുക ആയിരുന്നു. നാലു മാസം കൊണ്ടാണ് സ്ഥലം കണ്ടെത്തിയതും വാങ്ങിയതും, പിന്നെ സമ്പത്തിനെ കണ്ടതും ഇഷ്ടപെട്ടതും എല്ലാം ഇവിടെയാണ്-

ഏപ്രിൽ 28നായിരുന്നു നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. പത്തനംത്തിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.

കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ‘ലോഹം’ എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു.