എൻ.കെ.പ്രേമചന്ദ്രൻ എം പിയുടെ ബംഗ്ളാവിലെ കൂട്ടതല്ലും മദ്യ പാർട്ടിയും വിവാദമായി, കോഴികാലുകളും ബിരിയാണിയും വയ്ച്ച് എറിഞ്ഞു എന്നും

ദില്ലിയിലെ എൻ.കെ.പ്രേമചന്ദ്രൻ എം പിയുടെ ഔദ്യോഗിക വസതിയിൽ മദ്യസല്ക്കാരവും കൂട്ടതല്ലും നടന്നത് വിവാദമായിരിക്കുകയാണ്‌. മദ്യ സല്ക്കാരത്തിനു സർക്കാർ വകയായുള്ള ബംഗ്ളാവ് നല്കിയപ്പോൾ എം.പി ഇത്ര പണി വരും എന്ന് കരുതിയില്ല.പകൽ വാർത്ത എഴുത്തും സന്ധ്യ ആയാൽ മദ്യപാനവും മലയാളി മാധ്യമ പ്രവർത്തരുമായി ബന്ധപ്പെട്ട് മുമ്പേ വിവാദമായിരുന്നു. തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ ബാറു വരെ ഉണ്ടായിരുന്നതും മറക്കാൻ ആകില്ല. എന്നാൽ ഇപ്പോൾ ഒരു എം പിയുടെ അതും രാജ്യത്തേ മികച്ച എം.പിയായ എൻ കെ പ്രേമചന്ദ്രന്റെ വസതിയിൽ തന്നെ ഇതെല്ലാം ഉണ്ടായതാണ്‌ എല്ലാവരേയും ഞെട്ടിച്ചത്. കഴിക്കാൻ കൊണ്ടുവന്ന ബിരിയാണിയും കഴിച്ച് കഴിഞ്ഞ് കോഴിക്കാലും എല്ലാം കൂട്ട തല്ലിൽ അന്തരീക്ഷത്തിൽ ഉയർന്ന് പൊങ്ങി എന്നും പറയുന്നു.

മനോരമയും മാതൃഭൂമിയും തമ്മിലായിരുന്നു തുടക്കം . മനോരമ പത്രത്തിലെ അനൂപ് പാട്ടുപാടിയപ്പോൾ മാതൃഭൂമിയിലെ പ്രകാശൻ പുതിയേട്ടിയും കൈരളിയിലെ അച്ചുതനും കളിയാക്കിയതാണ്‌ കൂട്ട തല്ലിനും കോഴി കാൽ ഏറിനും ഒക്കെ കാരണം.എൻ കെ പ്രേമചന്ദ്രൻ മികച്ച പാർലിമെന്റേറിയൻ എന്ന രീതിയിൽ അറിയപ്പെടുന്ന ആളാണ്‌.കേരള പത്ര പ്രവർത്തക യൂണ്യൻ പ്രവർത്തകർ KUWJ ആയിരുന്നു ഏറ്റുമുട്ടൽ. മലയാളികൾ എവിടെ ചെന്നാലും നാണക്കേടുണ്ടാക്കും എന്നും സോഷ്യൽ മീഡിയയിൽ പരിഹാസം ഉയർന്നു

എന്നാൽ എം.പിക്ക്  രാജ്യത്തേ ജനങ്ങളുടെ പേരിൽ സർക്കാർ നല്കുന്ന സൗജന്യ ബംഗ്ളാവുകൾ ഇത്തരത്തിൽ മദ്യ സല്ക്കാര പാർട്ടിക്ക് തുറന്ന് നല്കുന്നത് ശരിയാണോ? എന്നും വിമർശനം ഉയരുന്നു.എം പി യുടെ വസതിയിൽ ഇത്തരത്തിൽ മാധ്യമ പ്രവർത്തകർക്ക് കള്ളും ആഹാരവും ആരാണ്‌ സ്പോൺസർ ചെയ്തത് എന്നും ഇപ്പോൾ ചർച്ചയായി. അടുത്ത് ഇലക്ഷനു മുന്നോടിയായി എം കെ പ്രേമചന്ദ്രൻ മലയാല പത്രക്കാർക്ക് ഒരു ഔദാര്യം നല്കി എന്ന് കൊല്ലത്തും വലിയ പ്രചാരണമായി.