എൻ.കെ.പ്രേമചന്ദ്രൻ എം പി യുടെ വസതിയിലെ മദ്യപാനവും കൂട്ടതല്ലും, മാധ്യമ പ്രവർത്തകർക്കെതിരെ നടപടി

ന്യൂഡൽഹിയിൽ എൻ.കെ.പ്രേമചന്ദ്രൻ എം പി യുടെ ഔദ്യോഗിക വസതിയിൽ  സംഘടിപ്പിച്ച മദ്യസൽക്കാരത്തിൽ തല്ലുണ്ടാക്കിയ മാധ്യമ പ്രവർത്തകർക്കെതിരെ സ്ഥാപനങ്ങൾ നടപടി ആരംഭിച്ചു. മൂന്നു മാധ്യമ പ്രവർത്തകർക്കാണ് മെമ്മോ ലഭിച്ചത്. മലയാള മനോരമയിലെ എം.എസ്.അനൂപ്, കൈരളിയിലെ അച്യുതൻ, മാതൃഭൂമിയിലെ പ്രകാശൻ പുതിയേട്ടി എന്നിവരോടാണ് വിശദീകരണം തേടിയത്.

അതിനിടെ എം പി യുടെ ഔദ്യോഗിക വസതി ദുരുപയോഗിച്ചതായി ലോക്സഭാ സെക്രട്ടേറിയറ്റിൽ പരാതി കിട്ടിയാൽ ഡൽഹി പൊലീസ് അന്വേഷണമുണ്ടാകുമെന്ന ആശങ്കയിലാണ് പ്രേമചന്ദ്രൻ.എം പി യുടെ അഭാവത്തിൽ വസതി മാധ്യമ സംഘടനയുടെ മദ്യ സൽക്കാരത്തിനു വിട്ടു കൊടുക്കുന്നത് ചട്ടവിരുദ്ധവുമാണ്. പരാതി ലഭിച്ചാൽ സിസിടിവി ദൃശ്യങ്ങൾ പ്രേമചന്ദ്രനും കെയുഡബ്ല്യുജെ ക്കും കുരുക്കാകും.സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണ്. എം പിമാരുടെ ഔദ്യോഗിക വസതികളിലെ സിസിടിവി ഉൾപ്പെടെ കേന്ദ്ര സർക്കാരിൻ്റെ സി പിഡബ്ല്യുഡി യു ടെ കീഴിലാണ്.അന്വേഷണം ഉണ്ടായാൽ എം പി ബംഗ്ളാവ് തന്നെ ഒഴിയേണ്ടി വന്നേക്കും. ഔദ്യോഗിക വസതി ദുരുപയോഗം ചെയ്തതിനു എം പിക്കെതിരെ ലോക്സഭാ സെക്രട്ടേറിറ്റ് നടപടി എടുക്കും എന്നും ഉറപ്പാണ്‌.

മദ്യസൽക്കാര വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ എൻ.കെ.പ്രേമചന്ദ്രൻ എം.പി. കെ യുഡബ്ല്യുജെ നേതാക്കളായ പ്രശാന്ത് രഘുവംശം, ധ ന സുമോദ് എന്നിവരെ വിളിച്ചു ശാസിച്ചു. ഇനി മേലിൽ കെ യുഡബ്ല്യുജെ പരിപാടികൾക്ക് ബംഗ്ലാവ് വിട്ടു കൊടുക്കില്ലെന്നും പ്രേമചന്ദ്രൻ തറപ്പിച്ചു പറഞ്ഞു.
പ്രേമചന്ദ്രൻ്റെ വസതിയിൽ നടന്ന മദ്യസൽക്കാരവും അടിപിടിയും കൊല്ലം മണ്ഡലത്തിൽ സി പി എം സൈബർ ഗ്രൂപ്പുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ 24 ന് രാത്രി പത്തു മണിയോടെയായിരുന്നു വിവാദ സംഭവം.
മനോരമയിലെ എം.എസ്.അനൂപ് വയലാറിൻ്റെ ‘ചക്രവർത്തിനീ നിനക്കു ഞാനെൻ്റെ ‘ ഗാനം ആലപിക്കുന്നതിനിടെ പ്രകാശൻ പുതിയേട്ടിയും അച്ചുതനും വരികൾ തെറ്റിച്ചെന്ന് ഉറക്കെ വിളിച്ചു കൂകി ചിരിച്ചതാണ് പ്രശ്നത്തിനു തുടക്കമിട്ടത്. പ്രകോപിതനായ അനൂപ് പാട്ടു നിർത്തി കുതിച്ചെത്തി ഇരുവരെയും തൊഴിച്ചും അടിച്ചും നിലത്തിട്ടു.

തുടർന്ന് അംഗങ്ങൾ ചേരി തിരിഞ്ഞു കൂട്ട അടിയായി.
വാർത്ത വൈറലായതോടെയാണ് സ്ഥാപനങ്ങൾ ഇടപെട്ടത്.
പ്രകാശൻ പുതിയേട്ടി മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവങ്ങളെ കുറിച്ചു മുൻപും ശ്രേയം സ് കുമാറിനു പരാതികൾ കിട്ടിയിരുന്നു. റായ്പൂരിൽ എ ഐ സി സി സമ്മേളനം റിപ്പോർട്ട് ചെയ്യാൻ പോയ പുതിയേട്ടി മദ്യലഹരിയിൽ അടിവസ്ത്രം മാത്രമിട്ടു ഹോട്ടൽ ഇടനാഴിയിൽ നടന്നതായി ആരോപണമുണ്ട്. ചില യൂത്ത് കോൺഗ്രസ് നേതാക്കൾ ഇതിൻ്റെ വീഡിയോ എടുത്തിരുന്നു.

എം.പിയുടെ വസതിയിലുണ്ടായ സംഭവങ്ങൾ നിഷേധിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് കെയുഡബ്ല്യുജെ.