ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പിടികൂടി, പ്രതി പോലീസിനെ വെട്ടിച്ച് കടന്നു

പത്തനംതിട്ട : ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട പൊലീസ് കസ്റ്റഡ‍ിയിലെടുത്ത പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയ പ്രതിയാണ് ചാടിപ്പോയത്. പെരുനാട് സ്വദേശി സച്ചിനാണ് രക്ഷപ്പെട്ടത്. തമിഴ്നാട് കാവേരിപട്ടണം എന്ന സ്ഥലത്തുവെച്ചാണ് പ്രതി രക്ഷപെട്ടത്.

എസ്ഐയുടെ നേതൃത്വത്തിൽ അഞ്ചം​ഗ സംഘമാണ് ഡൽഹി വിമാനത്താവളത്തിൽ വെച്ച് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ ട്രെയിൻ‌ മാർ​ഗം കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു. ശുചിമുറിയിലേക്ക് പോകണമെന്ന് പറഞ്ഞ് പോയ പ്രതി അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം കാവേരിപ്പട്ടണത്ത് തുടരുന്നുണ്ട്. തമിഴ്നാട് പൊലീസിന്റെ സഹായത്തോടുകൂടി മേഖലയിൽ തേരച്ചിൽ നടത്തുന്നുണ്ട്.