നിപയ്ക്ക് പിന്നാലെ വൈസ്റ്റ് നൈല്‍ പനി

നിപയ്ക്ക് പിന്നാലെ വൈസ്റ്റ് നൈല്‍ പനി. 24 കാരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ.

Loading...

പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഇപ്പോള്‍ പൂര്‍ണ്ണമായ സ്ഥിരീകരണം രണ്ടാമത്തെ സാമ്പിള്‍ റിപ്പോര്‍ട്ടിന് ശേഷം മാത്രമെ സ്ഥിരീകരണം നടത്താനാകൂ എന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം.

പനി സ്ഥിരീകരിക്കപ്പെട്ട യുവതി ഇപ്പോൾ ചികിത്സയിലാണ്. യുവതിയുടെ അതേ രോഗലക്ഷണങ്ങളുമായി മറ്റൊരാളും നിരീക്ഷണത്തിലാണ്.യുഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിൽ ജില്ലയിൽ ആദ്യമായി കണ്ടെത്തിയതിനാലാണു പനിക്ക് വെസ്റ്റ് നൈല്‍’ പനി എന്ന് പേരുവന്നത്.പനി, തലവേദന, ഛർദി എന്നിവയും ദേഹത്തു പാടുകൾ വരുന്നതുമാണു വെസ്റ്റ് നൈൽ പനിയുടെ ലക്ഷണം. വൈറസാണു രോഗകാരണം.രോഗം പിടിപെടുന്നവരിൽ ചിലർക്ക് മസ്തിഷ്ക ജ്വരം വരാം. അങ്ങനെയുള്ളവർക്കു മരണം പത്തു ശതമാനം മാത്രമാണ്.ഈ രോഗം പിടിപെട്ട പക്ഷികളിൽനിന്നു കൊതുകിലേക്കും കൊതുകിൽനിന്നു മനുഷ്യരിലേക്കും പകരും. അതേസമയം മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു നേരിട്ടു പകരില്ല.രോഗത്തിനു പ്രതിരോധ വാക്സിനില്ല. കൊതുകു കടിയേൽക്കാതെ നോക്കുക എന്നതു മാത്രമാണു പോംവഴി.

https://youtu.be/IMQvNER9bnU