കിടപ്പറദൃശ്യങ്ങള്‍ യുവാവിന്റെ മൊബൈലില്‍ ,രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഒളിഞ്ഞു നോട്ടവും

വീട്ടമ്മയുടെ കുളി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. വെള്ളറട എ എന്‍ ബില്‍ഡിംഗില്‍ വാടകക്ക് താമസിക്കുന്ന നജീബാണ് അറസ്റ്റിലായത്. ബുധനാഴ്ച വീട്ടമ്മ കുളിക്കുന്ന സമയത്ത് യുവാവ് കുളിമുറിയിലെ ദ്വാരം വഴി ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. പോലീസ് പിടികൂടാനെത്തിയപ്പോള്‍ യുവാവ് വീട്ടില്‍ നിിന്നും ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് വ്യാഴാഴ്ചയാണ് യുവാവിനെ പോലീസ് പിടികൂടിയത്.

ഇയാളുടെ ഫോണില്‍ നിന്നും ദൃശ്യങ്ങള്‍ കണ്ടെത്തിയ ശേഷമായിരുന്നു അറസ്റ്റ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, എസ് ഐ സതീഷ്ശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

ഒളിഞ്ഞുനോട്ടങ്ങള്‍ ഇന്ന് സമൂഹത്തില്‍ നിരന്തരമായി വര്‍ദ്ധിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഗൗരവമേറിയ മനോരോഗങ്ങളിലൊന്നാണ് സംശയരോഗം. സംശയരോഗത്തിന്റെ ലക്ഷണങ്ങള്‍ മറ്റു പല മനോരോഗങ്ങളിലും കാണാറുണ്ട്. എന്നാലും സംശയങ്ങള്‍ മാത്രം ഉണ്ടാകുന്ന അവസ്ഥയെയാണ് സംശയരോഗം അഥവാ ഡെലൂഷണല്‍ ഡിസോര്‍ഡര്‍ എന്നു വിളിക്കുന്നത്. സമൂഹത്തില്‍ 10,000 പേരില്‍ 3 പേര്‍ക്കെങ്കിലും ഈഅസുഖം ഉള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു

25 മുതല്‍ 90 വയസ്സുവരെയുള്ള കാലത്ത് എപ്പോള്‍ വേണമെങ്കിലും ഈ അസുഖം വരാമെങ്കിലും ഏകദേശം 40കളിലാണ് സാധാരണ തുടങ്ങാറുള്ളത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. സംശയരോഗത്തിന്റെ ശരിയായ കാരണം ഇന്നും അജ്ഞാതമാണ്. മിക്കവാറും ഒന്നിലധികം കാരണം ഒരേസമയം ഒരുവ്യക്തിയില്‍ സമ്മേളിക്കുമ്പോഴാണ് അസുഖം ആരംഭിക്കുക. .