ഈ തിരിച്ചുവരവും രജകീയമായി തന്നെ ഞാന്‍ വരും, നന്ദു മഹാദേവ പറയുന്നു

തന്റെ ജീവിതാനുഭവങ്ങൾ പ്രതീക്ഷയിലേക്ക് തുന്നി ചേർക്കുകയാണ്‌ എന്നും ക്യാൻസർ ബാധിതനായ നന്ദു മഹാദേവ. ക്യാൻസറിനെ പൊരുതി തോല്പ്പിച്ച് മാറ്റി നിർത്തിയപ്പോൾ ആ ശത്രു ഏറെ കാലം കഴിഞ്ഞ് വീണ്ടും നന്ദുവിന്റെ ശരീരത്തിൽ മെല്ലെ തല പൊക്കി തുടങ്ങിയിരുന്നു. ഇപ്പോൾ ചികിൽസയിൽ ഉള്ള നന്ദു പറയുന്നു..കീഴടക്കും. എനിക്ക് ഉറപ്പാണ്‌. രാജകീയമായി ഞാൻ തിരികെ വരും. രോഗം മൂലം നിരാശിതരായ ലോകത്തേ എല്ലാവർക്കും പ്രത്യാശയും ധൈര്യവുമാണീ ചെറുപ്പക്കരാന്റെ ഓരോ വാക്കുകളും.

കീമോ സത്യത്തില്‍ നമ്മളെ ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. തികച്ചും കുട്ടികളെപ്പോലെ മാനസികമായും ശാരീരികമായും നമ്മള്‍ മാറുന്നു. ആണായാലും പെണ്ണായാലും അങ്ങനെതന്നെ. പിന്നെ കീമോ കഴിയുമ്പോള്‍ വീണ്ടും കൗമാരം നമ്മളിലേക്ക് തിരികെ വരുന്നു. പതിയെ പൂക്കുവാന്‍ തുടങ്ങുന്നു. ഞാനും ഒരിക്കല്‍ കൂടി പൂവിടുകയാണ്. വീണ്ടുമൊരു തികഞ്ഞ പുരുഷനായി മാറുകയാണ്.- നന്ദു ഫേസ്ബുക്കില്‍ കുറിച്ചു.

നന്ദുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

എനിക്കൊരു വരമുണ്ട്. എന്നും കൗമാരക്കാരനായി തുടരുവാനുള്ള വരം. സാധാരണയായി ഒരു മനുഷ്യന് തന്റെ ആകെയുള്ള ജീവിതത്തില്‍ ഒരേ ഒരു വട്ടം മാത്രമാണ് കൗമാരകാലത്തിന്റെ അനുഭൂതി ആസ്വദിക്കാന്‍ കഴിയുക. എന്നാല്‍ എന്നെപ്പോലെ കീമോ ചെയ്യുന്നവര്‍ക്ക് വീണ്ടും അതിലൂടെ കടന്നു പോകാം. ഒരു മനുഷ്യന്റെ ഏറ്റവും നല്ല സമയമാണ് ആ കാലഘട്ടം. കേവലമൊരു പുഴു ഭംഗിയുള്ള പൂമ്പാറ്റയായ് മാറുന്നത് പോലെയൊരു അത്ഭുതമാണ് കൗമാരം. ആ സമയത്ത് മനസ്സിലെ നിറങ്ങള്‍ക്കെല്ലാം നിറം കൂടും. കേള്‍ക്കുന്ന ശബ്ദങ്ങള്‍ എല്ലാം സംഗീതമാകും. കാണുന്ന കാഴ്ചകളെല്ലാം സ്വപ്നം പോലെ സുന്ദരമാകും.

ഒരു റോസാപ്പൂവ് പുഷ്പിച്ച ശേഷം താനും ഇണ ചേരാന്‍ തയ്യാറാണെന്നും തന്നിലൂടെ സൃഷ്ടിയുടെ ആ മഹാത്ഭുതം സംഭവിപ്പിക്കാന്‍ തനിക്ക് കൊതിയാണെന്നും പല പല മാറ്റങ്ങളിലൂടെ അറിയിക്കുന്നത് പോലെയാണ് ഒരു മനുഷ്യന്റെ കൗമാരവും. ശബ്ദം മാറുന്നതും ശരീരത്തില്‍ നനുത്ത രോമങ്ങള്‍ വരുന്നതും തനിക്കെന്തൊക്കെയോ വളര്‍ച്ച സംഭവിക്കുന്നതും ഒക്കെ ശരിക്കും അത്ഭുതത്തോടെ നാം മനസ്സിലാക്കുന്ന പ്രായം. കൗതുകങ്ങളുടെ ആ കാലഘട്ടത്തിലെ വികാരങ്ങള്‍ക്ക് മിഴിവ് കൂടുതലാണ്. കീമോ സത്യത്തില്‍ നമ്മളെ ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. തികച്ചും കുട്ടികളെപ്പോലെ മാനസികമായും ശാരീരികമായും നമ്മള്‍ മാറുന്നു. ആണായാലും പെണ്ണായാലും അങ്ങനെതന്നെ.

പിന്നെ കീമോ കഴിയുമ്പോള്‍ വീണ്ടും കൗമാരം നമ്മളിലേക്ക് തിരികെ വരുന്നു. പതിയെ പൂക്കുവാന്‍ തുടങ്ങുന്നു. ഞാനും ഒരിക്കല്‍ കൂടി പൂവിടുകയാണ്. വീണ്ടുമൊരു തികഞ്ഞ പുരുഷനായി മാറുകയാണ്. ഈ തിരിച്ചുവരവും രജകീയമായി തന്നെ ഞാന്‍ വരും പ്രിയരേ. പ്രിയ സഹോദരങ്ങള്‍ക്ക് സുഖമല്ലേ ? Miss you all

https://www.facebook.com/nandussmahadeva/posts/3223507117731743