മോദി, രാഷ്ട്രപതി, ഗവർണ്ണർ, കേന്ദ്ര മന്ത്രിമാർ ഇവരുടെ ശംബളം വെട്ടി ചുരുക്കി, എം.പിമാർക്കും ഇരുട്ടടി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്-19​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ​യും എം​പി​മാ​രു​ടെ​യും ശ​മ്പ​ളം വെ​ട്ടി​ക്കു​റച്ചു. 30 ശ​ത​മാ​നം ശ​മ്പള​മാ​ണ് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത്.

പ്രധാനമന്ത്രി,മന്ത്രിമാർ, രാഷ്ട്രപതി, ഗവർണ്ണർമാർ എന്നിവരുടെ ശംബളം കുറച്ചു, അനവധി ആനുകൂല്യങ്ങൾ കുറച്ചു, എം.പി ഫണ്ട് 2 കൊല്ലത്തേക്ക് ഇല്ല, എം.പിമാരുടെ അലവൻസ് കുറയ്ക്കും, 7900 – 10000 കോടി വരെ ഇതിൽ നിന്നും ലഭിക്കും

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ്‌ ഈ തീരുമാനം. ഈ ഒറ്റ തുക കൊണ്ട് 30 കോടി ഇന്ത്യക്കാർക്ക് നല്കുന്ന ജൻ ധൻ ഫണ്ടിന്റെ മൂന്നിൽ ഒരു ശതമാനം കണ്ടെത്താനാകും. ശ​മ്പ​ളം വെ​ട്ടി​ക്കു​റ​യ്ക്കാ​ന്‍ പ്ര​ത്യേ​ക ഓ‌​ര്‍​ഡി​ന​ന്‍​സ് കൊ​ണ്ടു​വ​രാ​നാ​ണ് പ​ദ്ധ​തി. കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാ​ഷ്ട്ര​പ​തി​യും ഉ​പ​രാ​ഷ്ട്ര​പ​തി​യും സം​സ്ഥാ​ന ഗ​വ​ര്‍​ണ​ര്‍​മാ​രും 30 ശ​ത​മാ​നം ശ​മ്പ​ള​വും സം​ഭാ​വ​ന ന​ല്‍​കും. സാ​മൂ​ഹ്യ പ്ര​തി​ബ​ന്ധ​ത ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചാ​ണ് തീ​രു​മാ​നം. ഒ​രു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ശ​മ്പ​ളം കു​റ​ച്ച​ത്. എം​പി ഫ​ണ്ടും ര​ണ്ട് വ​ര്‍​ഷ​ത്തേ​ക്ക് ഇ​ല്ല.

എം​പി ഫ​ണ്ട് സ​ഞ്ചി​ത നി​ധി​യി​ലേ​ക്ക് പോ​കും. 2020-2021, 2021-2022 വ​ര്‍​ഷ​ങ്ങ​ളി​ലെ എം​പി വി​ക​സ​ന ഫ​ണ്ടാ​ണ് വേ​ണ്ടെ​ന്ന് വ​യ്ക്കു​ന്ന​ത്. രണ്ടു വർഷത്തേയ്ക്ക് 10 കോടി രൂപയാണ് ഒരു എംപിയുടെ ഫണ്ടിലുള്ളത്. ആകെ 7900 കോടി രൂപ ഇത്തരത്തിൽ ലഭിക്കും. ഇങ്ങനെ സമാഹരിക്കുന്ന മുഴുവൻ തുകയും കോവി‍‍ഡ് ദുരിതാശ്വാസത്തിനായി പ്രത്യേകം രൂപീകരിച്ച സംയുക്ത ഫണ്ടിലേക്ക് വകയിരുത്തും. സംസ്ഥാന സർക്കാരുകളും സമാന രീതിയിൽ മാതൃകാപരമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും കേന്ദ്ര സർക്കർ നിർദേശിച്ചിട്ടുണ്ട്.

നിലവില്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുള്ള ബില്ലുകളുടെ അടിസ്ഥാനത്തിലാണ് എംപിമാരുടെ ശമ്പളം കാലാകാലങ്ങളില്‍ പരിഷ്‌കരിക്കുന്നത്. ഈ ബില്ല് ഭേദഗതി ചെയ്ത് ഉടന്‍ ഓര്‍ഡിനന്‍സ് ഇറക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യത നേരിടുന്നതിനുള്ള ഒരു മാതൃക എന്ന നിലയിലാണ് പുതിയ തീരുമാനം.