സത്യ പ്രതിജ്ഞക്ക് പിണറായൂ പോകുമോ, കേരളത്തിനു നാണക്കേട് ഉണ്ടാക്കരുത്

മോദി ഇന്ത്യൻ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്നത് കൺ കുളിർക്കെ കാണാനും ആശംസ നേരാനും ആയി മമതാ ബാനർജിയും ഡൽ ഹി മുഖ്യമന്ത്രി കെജരിവാളും പോകുന്നു. ചടങ്ങിൽ അവർ പോകും എന്ന് മാധ്യമങ്ങളേ അറിയിച്ചിരിക്കുന്നു. കൂടാതെ രാജ്യത്തേ എല്ലാ മുഖ്യമന്ത്രിമാരും തന്നെ ഡൽ ഹിയിൽ അന്ന് ചടങ്ങിലേക്കായി എത്തും.

എന്നാൽ ഇന്ത്യയിലെ ഒരേ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയ പിണറായി വിജയൻ കേരളത്തിൽ നിന്നും പോകുമോ? ഇത് ഒരു ചോദ്യമാണ്‌. പിണറായി മോദി വിരുദ്ധൻ അല്ല. കാരണം പല തവണയും അദ്ദേഹത്തേ പ്രകീർത്തിച്ചിട്ടുണ്ട്. കൊല്ലം ബൈപാസ് ഉല്ഘാടനം ചെയ്യാൻ വന്നപ്പോൾ പോലും മോദിയേ പിണറായി പുകഴ്ത്തിയിരുന്നു. എന്നാൽ സത്യ പ്രതിജ്ഞ ചടങ്ങിൽ നിന്നും മാറി നില്ക്കുവാൻ ഉള്ള നീക്കത്തിലാണ്‌ പിണറായി വിജയൻ. അദ്ദേഹത്തിനു പോകണം എന്നു ഉണ്ട്. എന്നാൽ പോയാൽ പരിഹാസം ഭയക്കുന്നു

പിണറായി ബിജെപി വിരോധം പറഞ്ഞ് പോകാതിരിക്കാനാണ്‌ സാധ്യത. എന്നാൽ രാജ്യത്തേ ഏറ്റവും വലിയ മോദി വിരുദ്ധർ ആണ്‌ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഡൽ ഹിയിലെ കെജരിവാളും. അവർക്ക് ഏഴയലത്ത് പോലും പിണറായിരുടെ ശൗര്യം വരില്ല. മമത പോലും എത്തുന്ന ചടങ്ങിൽ പിണറായി പോകാതിരുന്നാൽ അത് കേരളത്തിലെ 3.4 കോടി ജനങ്ങൾ ഇന്ത്യയിൽ പുതിയതായി വരുന്ന സർക്കാരിനോട് കാണിക്കുന്ന ഒരു അനാദരവായി മാറും. രാജ്യത്തേ സർക്കാർ അധികാരത്തിൽ വരുന്നതിനു പങ്കാളിയാകാൻ കൂടിയാണ്‌ കേരളം പിണറായിയെ മുഖ്യമന്ത്രി ആക്കിയത്. കേരളത്തിലെ സി.പി.എംകാർക്ക് താല്പര്യം ഇല്ല എങ്കിൽ കൂടി കേരളത്തിലെ ഈ ലോക്സഭയിൽ വോട്ട് ചെയ്ത മഹാ ഭൂരിപക്ഷം മറ്റ് ജനങ്ങൾക്ക് വേണ്ടി മുഖ്യമന്ത്രി മോദിയുടെ സ്ഥനാരോഹണ ചടങ്ങിൽ പോകണം.

കേരളത്തിന്റെ മുഖ്യമന്ത്രിയാണ്‌ പിണറായി എന്നും വ്യക്തിപരമായും പാർട്ടി തലത്തിലും ഇത്തരം തീരുമാനം എടുത്ത് ദേശീയ വികാരത്തിൽ നിന്നും മാറി നില്ക്കരുത് എന്നും ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയൻ കേരളത്തിലെ 3.4 കോടി ജനങ്ങളുടെ മുഖ്യമന്ത്രി എന്ന നിലയിൽ ഇന്ത്യാ സർക്കാരിനു ആശംസ നേരണം. പാക്കിസ്ഥാൻ പൊലും ആശംസ നേർന്നപ്പോൾ ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിലെ മുഖ്യമന്ത്രിഅതും ചെയ്തില്ല.
നിന്നും കേന്ദ്ര സർക്കാരിൽ നിന്നും മലയാളികൾ എത്ര അകലം പാലിക്കുന്നു എന്നതിന്റെ തെളിവാണിത്. മുഖ്യമന്ത്രിയാണ്‌ ഈ വിഭാഗീയത ഉണ്ടാക്കുന്നത് എങ്കിൽ തിരുത്തണം.

കേരളത്തിനു ഒരു ചില്ലി കാശിന്റെയും, ജനങ്ങൾക്ക് ഒരു രൂപയുടേയും ഒരു കിലോ അരിയുടേയും പോലും നേട്ടം കിട്ടാത്ത അനേക ലക്ഷം ഖജനാവിൽ നിന്നും മുടിച്ച 2 ആഴ്ച്ചത്തേ യൂറോപ്യൻ ടൂർ നടത്തിയ മുഖ്യമന്ത്രി ദില്ലിയിൽ പോകാതിരുന്നാൽ അത് കേരളത്തിനു പല തലത്തിലും നഷ്ടം ആകും.

കേരളത്തിനു പ്രളയ സഹായം വേണം, കാർഷിക സഹായം വേണം, പണം വേണം, കേന്ദ്ര ഫണ്ടും സഹായവും വേണം, ദേശീയ പാത വികസനം വേണം, റയിൽ വേ വികസനം വേണം, അടുത്ത മഴക്കാലം വരുന്നു സഹായം വേണം. സഹായത്തിനു മാത്രം ചെന്ന് കൈ നീട്ടിയാൽ പോരാ. രാഷ്ട്രീയം മറന്ന് ജനങ്ങൾക്കായി കൈ കോർക്കണം. കേന്ദ്ര സർക്കാരിനു കൈ കൊടുക്കണം. പഴയ രാഷ്ട്രീയക്കാരനിൽ നിന്നും മമതാ ബാനർജിയുടേയും കെജരിവാളിന്റെയും ഒക്കെ പുതിയ രാഷ്ട്രീയത്തിലേക്കും പുതു മുറ അറിവുകളിലേക്കും പിണറായി എത്തണം. യൂറോപ്പിൽ പോയാൽ മാത്രം പോരാ. അവിടുത്തേ നല്ല ശീലവും. മനുഷ്യത്വവും , സ്നേഹവും, ശാന്തമയ അന്തരീക്ഷവും ഒക്കെ പകർത്തണം . ജീവിതത്തിലും കേരളത്തിലും എന്നും ജനം ആവശ്യപ്പെടുന്നു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം മന്തിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കേജ്‌രിവാള്‍ എത്തുന്നത് അദ്ദേഹത്തിന്റെ ജനങ്ങൾക്ക് വേണ്ടിയാണ്‌. വ്യക്തിമപരമല്ല. ടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതായും കേജരിവാള്‍ ഇതില്‍ സംബന്ധിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചടങ്ങില്‍ പങ്കെടുക്കുന്നതും ആ സംസ്ഥാനത്തേ ജനങ്ങൾക്ക് വേണ്ടിയാണ്‌.വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. കേന്ദ്രമന്ത്രിമാരും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.