ക്ഷേത്രങ്ങളും ആചാരങ്ങളും സംരക്ഷിക്കും, തീവ്രവാദികളെ ബാക്കിവെക്കില്ല, മോദിക്ക് ഉറപ്പു നൽകി ഓസ്ട്രേലിയ

ഹിൻസു ക്ഷേത്രങ്ങളും ആചാരങ്ങളും ഓസ്ട്രേലിയയിൽ സുരക്ഷിതമായി നിലനില്ക്കും എന്നും അവയേ ഞങ്ങൾ സംരക്ഷിക്കും എന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി നരേന്ദ്ര മോദിക്ക് ഉറപ്പ് നല്കി. ഓസട്രേലിയയിൽ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ സമീപകാലത്ത് ആക്രമണം നടന്നിരുന്നു. ഇതിൽ ശക്തമായ നടപടി സ്വീകരിക്കും എന്ന് നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയൻ സന്ദർശന വേളയിലായിരുന്നു ഉറപ്പ് നല്കിയത്. ഓസ്‌ട്രേലിയയിലെ ക്ഷേത്രങ്ങൾ തകർത്ത സംഭവങ്ങളെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞു.

ഓസ്‌ട്രേലിയയിലെ ക്ഷേത്രങ്ങൾക്കു നേരെയുള്ള ആക്രമണവും വിഘടനവാദികളുടെ പ്രവർത്തനവും സംബന്ധിച്ച് ഞാനും പ്രധാനമന്ത്രി ആന്റണി അൽബാനീസും മുമ്പ് ചർച്ച ചെയ്തിട്ടുണ്ട്. ഞങ്ങൾ ഇന്നും ഇക്കാര്യം ചർച്ച ചെയ്തു, പ്രധാനമന്ത്രി മോദി പറഞ്ഞു. തീവ്രവാദം ഏത് ഭൂ പ്രദേശത്തായാലും നാമ്പെടുക്കുന്നത് അപകടമാണ്‌. ഇത്തരം നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു. പുനരുപയോഗ ഊർജം, വ്യാപാരം, പ്രതിരോധം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസുമായി വിപുലമായ ചർച്ചകൾ നടത്തി.

ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധം തമ്മിലുള്ള സൗഹൃദപരവും ഊഷ്മളവുമായ ബന്ധത്തെ വിഘടന വാദികൾ നശിപ്പിക്കുന്ന ഒരു സമീപനവും ഒസ്ട്രേലിയ വയ്ച്ച് പൊറുപ്പിക്കില്ലെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി അറിയിച്ചു. വിഘടന വാദികൾ അവരുടെ പ്രവർത്തനത്തിലൂടെയോ ചിന്തകളിലൂടെയോ ലക്ഷ്യമിടുന്ന ഒന്നും ഓസ്ട്രേലിയയിൽ ഞങ്ങൾ അംഗീകരിക്കില്ല. ഭാവിയിലും ഇത്തരം ഘടകങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി അൽബനീസ് നരേന്ദ്ര മോദിയോട് പറഞ്ഞു.മാർച്ചിൽ, ബ്രിസ്ബേനിലെ പ്രമുഖ ഹിന്ദു ക്ഷേത്രമായ ശ്രീ ലക്ഷ്മി നാരായൺ ക്ഷേത്രം ഖാലിസ്ഥാൻ അനുകൂലികൾ ആക്രമിക്കുകയുണ്ടായി. ഖലിസ്ഥാൻ തീവ്രവാദികൾ ഇന്ത്യക്കെതിരേയും അന്ന് മുദ്രാവാക്യം മുഴക്കുകയും സ്വന്തന്ത്ര പഞ്ചാബ് വാദം ഉന്നയിക്കുക്യും ചെയ്തിരുന്നു.

ആസ്ത്രേല്യയിൽ നരേന്ദ്ര മോദിയുടെ വമ്പൻ സമ്മേളനത്തിലെ ജനാവലിയേ കണ്ട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി അമ്പരക്കുകയായിരുന്നു. എന്റെ രാജ്യത്ത് ഇത്തരത്തിൽ ജനങ്ങൾ ആരവത്തോടെ സ്വീകരിക്കുക വിഖ്യാത റോക്ക്‌ ഗായകൻ ബ്രൂസ് സ്പ്രിങ്സ്റ്റീനെയായിരുന്നു. എന്നാൽ ഇതേ സ്റ്റേദിയത്തിൽ വിഖ്യാത റോക്ക്‌ ഗായകനു നല്കിയ സ്വീകരണത്തേ പോലും നരേന്ദ്ര മോദിയുടെ അനുയായികൾ കടത്തിവെട്ടി എന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞിരുന്നു.മോദിയുടെ ജനപ്രീതി കണ്ട് മോദി ദി ബോസ് എന്നാണ്‌ ആസ്ത്രേല്യയുടെ പ്രധാനമന്ത്രി ആൻറണി ആൽബനീസ് വിശേഷിപ്പിച്ചത്.വലിയ ജനക്കൂട്ടവും സ്റ്റേഡിയത്തിൽ മോദിയെ കാണാൻ എത്തിയിരുന്നു. അതിവൈകാരികമായ ഈ അന്തരീക്ഷം കണ്ടപ്പോഴാണ് ആസ്ത്രേല്യയുടെ പ്രധാനമന്ത്രി മോദിയാണ് ഇവിടെ ബോസ് എന്ന് അഭിപ്രായപ്പെട്ടത്. ഒമ്പത് വർത്തിന് ശേഷം ഇടവേളയ്ക്ക് ശേഷമാണ് നരേന്ദ്രമോദി ആസ്ത്രേല്യയിലെത്തുന്നത്.വിദ്യാർത്ഥികളും ഗവേഷകരും പ്രൊഫഷണലുകളും ബിസിനസുകാരും അടങ്ങുന്ന പ്രവാസിഇന്ത്യക്കാർ വളരെ ആവേശത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്. ഓസ്‌ട്രേലിയയിൽ നിന്നുള്ള നിരവധി മന്ത്രിമാരും പാർലമെന്റ് അംഗങ്ങളും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
 
“പരസ്പര വിശ്വാസവും പരസ്പര ബഹുമാനവു”മാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ചരിത്രപരമായ അടുത്ത ബന്ധത്തിന്റെ അടിത്തറയെന്ന് പ്രധാനമന്ത്രി ശ്രീ. മോദി തന്റെ പ്രസംഗത്തിൽ ഉയർത്തിക്കാട്ടുകയും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന നിരവധി ഘടകങ്ങൾക്ക് അടിവരയിടുകയും ചെയ്തു. ഓസ്‌ട്രേലിയൽ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനയേയും വിജയത്തേയും പ്രശംസിച്ച അദ്ദേഹം അവരെ ഇന്ത്യയുടെ സാംസ്‌കാരിക, ബ്രാൻഡ് അംബാസഡർമാർ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.