റഷ്യയുടെ ഏറ്റവും വലിയ ആദരം നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

യേശു ക്രിസ്തുവിന്റെ 12 ശിഷ്യന്മാരിൽ ഒരാളായ വിശുദ്ധ അന്ത്രയോസ് ശ്രീഹായുടെ നാമത്തിലുള്ള പരമോന്നത ബഹുമതി റഷ്യയിൽ പി.എം നരേന്ദ്ര മോദി ഏറ്റു വാങ്ങി. ഇംഗ്ളീഷിൽ സെൻ്റ് ആൻഡ്രൂ ശ്ലീഹാ എന്ന ക്രിസ്ത്യാനികളുടെ പ്രധാന ആചാര്യനും ക്രിസ്ത്യ് ശിഷ്യനും ആണ്‌ അന്ത്രയോസ് പുണ്യാളൻ. റഷ്യയിലെ ഏറ്റവും വലിയ പരമോന്നത ബഹുമതിയാണ്‌ സെൻ്റ് ആൻഡ്രൂ ശ്ലീഹായുടെ ഓർഡർ. ആണത്തമുള്ളവൻ, ധീരൻ എന്നാണ്‌ അന്ത്രയോസ് എന്ന വാക്കിന്റെ യഹൂദ അർഥം.പരമോന്നതമായ ഈ ബഹുമതി എളിമയോടെ സ്വീകരിച്ച് നരേന്ദ്ര മോദി ഈ ഹബുമതി ഇന്ത്യയിലെ 150 കോടി ജനങ്ങൾക്കായി സമർപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചു.റഷ്യയിൽ പരമോന്നത ആദരം ഏറ്റു വാങ്ങി പി എം മോദിയുടെ വാക്കുകൾ ഇങ്ങനെ.

റഷ്യയുടെ ഏറ്റവും അഭിമാനകരമായ സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്തലൻ ബഹുമതിയാണ്‌ മോദിക്ക് ലഭിച്ചത്. ഇത്തരത്തിൽ ഒരു ആദരം റഷ്യയിൽ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനും കൂടിയാണ്‌ നരേന്ദ്ര മോദി.റഷ്യയും ഇന്ത്യയും തമ്മിലുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം വളർത്തിയെടുക്കുന്നതിനും പ്രധാനമന്ത്രി മോദിയുടെ വിശിഷ്ടമായ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.യേശുവിൻ്റെ ആദ്യ അപ്പോസ്തലനും റഷ്യയുടെ രക്ഷാധികാരിയുമായ വിശുദ്ധ അന്ത്രയോസ് പുണ്യാലന്റെ ബഹുമാനാർത്ഥം 1698-ൽ സാർ പീറ്റർ ദി ഗ്രേറ്റ് സ്ഥാപിച്ചതാണ് ഈ പരമോന്നത ആദരം.

സാധാരണ റഷ്യയിൽ ഇത് ലഭിക്കുക ഏറ്റവും മികച്ച സൈനീക മേധാവിക്കോ ധീരതയിൽ മികവുറ്റവർക്കോ ആണ്‌.ഏറ്റവും മികച്ച സിവിലിയൻ അല്ലെങ്കിൽ സൈനിക യോഗ്യതയ്ക്ക് ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്തലൻ നൽകപ്പെടുന്നത്.റഷ്യയും ഇന്ത്യയും തമ്മിലുള്ള പ്രത്യേകവും പ്രത്യേകവുമായ തന്ത്രപരമായ പങ്കാളിത്തവും റഷ്യയും ഇന്ത്യയും തമ്മിലുള്ള സൗഹൃദ ബന്ധവും പ്രോത്സാഹിപ്പിക്കുന്നതിൽ അസാധാരണമായ സേവനങ്ങൾക്കായി നരേന്ദ്ര മോദിയെ പരമോന്നത റഷ്യൻ ബഹുമതി നല്കി ആദരിക്കുകയായിരുന്നു.

നരേന്ദ്ര മോദി ഇന്ത്യയും റഷ്യയും തമ്മിൽ ചരിത്രം കുറിക്കുന്ന താളുകൾ എഴുതി ചേർത്തു എന്നും അസാധാരണമായ സേവനങ്ങൾക്കായി നരേന്ദ്രമോദിയെ സെൻ്റ് ആൻഡ്രൂ അപ്പോസ്തലൻ നൽകി ആദരിച്ചു എന്നും റഷ്യൻ പ്രസിഡന്റ് പുടിൻ പ്രസ്ഥാവിച്ചു.“റഷ്യയുമായുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ലഭിച്ചു എന്ന് പുടിൻ എക്സിലും കുറിച്ചു.ഇതിന് മറുപടിയായി, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിൻ്റെ ആഴത്തിലുള്ള അടിത്തറ ഉയർത്തിക്കാട്ടുകയും പങ്കാളിത്തത്തിൻ്റെ ഭാവി ശോഭനമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

വിശുദ്ധ അന്ത്രയോസ് മലയാളികൾക്കും പ്രധാനപ്പെട്ട പുണ്യാളനാണ്‌. അനവധി പള്ളികൾ അദ്ദേഹത്തിന്റെ നാമത്തിലുണ്ട്.യേശു ആദ്യമായി വിളിച്ചു ചേർത്ത അപ്പസ്തോലൻ ഇദ്ദേഹമാണ്. അതിനാൽ ആദിമസഭയുടെ പാരമ്പര്യത്തിൽ ‘ആദ്യം വിളിക്കപ്പെട്ടവൻ’ എന്ന അർത്ഥത്തിൽ ഇദ്ദേഹത്തെ പ്രോട്ടക്ലെറ്റോസ് എന്ന് പരാമർശിച്ചിരുന്നു. അന്ത്രയോസ് പുണ്യാളൻ യഹൂദൻ ആയിരുന്നു. സ്നാപക യോഹന്നാന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്നു അന്ത്രയോസ്. യേശുവിന്റെ ശിഷ്യനാകുന്നതിനു മുൻപ്‌ ഇദേഹം ഒരു മത്സ്യത്തൊഴിലാളിയായിരുന്നു. അന്ത്രയോസ് അവിവാഹിതനായിരുന്നു.ഇതാ ലോകത്തിന്റെ പാപങ്ങൾ വഹിക്കുന്ന ദെവത്തിന്റെ കുഞ്ഞാട് എന്ന് സ്നാപകയോഹന്നാൻ യേശുവിനെക്കുറിച്ച് വിശേഷണം നൽകിയപ്പോൾ മുതൽ അന്ത്രയോസ് യേശുവിനെ അനുഗമിക്കുവാൻ ആഗ്രഹിച്ചിരുന്നു.യേശുവിനോടൊപ്പം ഒരു ദിവസം താമസിച്ച ശേഷം അന്ത്രയോസ് പത്രോസിന്റെയടുത്തെത്തി അദ്ദേഹത്തെ യേശുവിന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടു പോയി.

വരൂ, നിങ്ങളെ ഞാൻ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്നുദ്ധരിച്ചു കൊണ്ട് യേശു തന്റെ പ്രഥമ ശിഷ്യന്മാരെ തിരഞ്ഞെടുക്കുമ്പോൾ അന്ത്രയോസും അവരോടൊപ്പമുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അഞ്ചപ്പത്താൽ യേശു അയ്യായിരം പേരുടെ വിശപ്പടക്കുന്ന സംഭവത്തിൽ ജനക്കൂട്ടത്തിൽ ഒരു ബാലന്റെ പക്കൽ അപ്പമുണ്ടെന്ന് യേശുവിനോടറിയിക്കുന്നത് അന്ത്രയോസാണ്. കൂടാതെ ബൈബിളിൽ വിവരിക്കുന്ന കാനായിലെ കല്യാണവിരുന്നിലും അന്ത്രയോസ് യേശുവിനൊപ്പം കാണപ്പെട്ടു.യേശുവിന്റെ കുരിശുമരണത്തിനു ശേഷംrded Russia’s highest honour അന്ത്രയോസ് ജെറുസലേമിൽ പത്രോസിനൊപ്പം വസിച്ചിരുന്നു. പിന്നീട് അദ്ദേഹം അറേബ്യ, ലബനോൻ, ജോർദാൻ, തുർക്കി, റഷ്യ തുടങ്ങിയ ദേശങ്ങളിൽ സുവിശേഷപ്രഘോഷണത്തിൽ ഏർപ്പെട്ടു.

റഷ്യയിലുള്ള സ്കീതിയ എന്ന സ്ഥലത്തു വച്ചാണ് ഇദ്ദേഹത്തെ കുരിശിൽ തറച്ച് കൊന്നത് എന്ന് പറയുന്നു.അന്ത്രയോസ് പുണ്യാളനെ ശത്രുക്കൾ പിടികൂടി കുരിശിൽ തറച്ച് കൊല്ലുകയായിരുന്നു. ക്രിസ്തുവിനെ പോലെ കുരിശുമരണം ആയിരുന്നു ഇദ്ദേഹത്തിനും. കുരിശിൽ തറയ്ക്കുന്നത് ഒഴിവാക്കാൻ ക്രിസ്തുവിനെ തള്ളിപറഞ്ഞാൽ മതി എന്ന ഓഫർ നിരസിച്ച് അന്ത്രയോസ് കുരിശിലേക്ക് തന്റെ ജീവനെ സമർപ്പിക്കുകയായിരുന്നു.അത്രമാത്രം ഗാഢമായ ബന്ധം ആയിരുന്നു ക്രിസ്തുവിനോട് അന്ത്രയോസിനുണ്ടായിരുന്നത്.