ഹിന്ദുമത വിശ്വാസികളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നോ?

ഹിന്ദുമത വിശ്വാസികളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നോ? നടപടിയുമായി മധ്യപ്രദേശ് എക്‌സൈസ് ഉദ്യോഗസ്ഥര്‍.

ഹിന്ദുമത വിശ്വാസികളുടെ മതവികാരത്തെ വൃണപ്പെടുത്തുന്ന നടപടിയുമായി മധ്യപ്രദേശ് എക്‌സൈസ് ഉദ്യോഗസ്ഥര്‍. നര്‍മദയിലേക്ക് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒഴുക്കിവിട്ടത് ഡ്രമ്മുകള്‍ നിറയെ മദ്യമാണ്. ഉദ്യോഗസ്ഥര്‍ ഡ്രമ്മുകളില്‍ മദ്യം കൊണ്ടുവന്ന് നര്‍മദയിലേക്ക് ഒഴുക്കിവിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ വ്യാജമദ്യക്കടത്തില്‍ പിടിച്ചെടുത്ത മദ്യ ഡ്രമ്മുകള്‍ ഉദ്യോഗസ്ഥര്‍ നദിയിലേക്ക് ഒഴുക്കിവിടുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.നദിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലം പാലിച്ചു മാത്രമേ മദ്യശാലകള്‍ സ്ഥാപിക്കാവൂ എന്ന നിര്‍ദ്ദേശം നിലനിൽക്കുകയും അത് നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടയിലാണ് യൂണിഫോമിട്ട ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം. എന്നാല്‍, ഒഴുക്കിക്കളഞ്ഞത് മദ്യമല്ലെന്നും, മദ്യത്തിന്റെ ഉല്‍പാദനത്തില്‍ ഭാഗമായ ഒരു പ്രാഥമിക ചേരുവ മാത്രമാണെന്നുമാണ് എക്‌സൈസ് വകുപ്പിന്റെ വിശദീകരണം.

സംഭവത്തെ കോണ്‍ഗ്രസ് ശക്തമായി അപലിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ജീവരേഖയായ നര്‍മദയെ മലിനപ്പെടുത്തുകയും ‘അശുദ്ധ’മാക്കുകയും ചെയ്ത എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതികെ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു.

https://youtu.be/Oo0sQRcjxa4