ദേശീയപാതിയിലെ കുഴി; തട്ടിപ്പ് അറ്റകുറ്റപ്പണി നടത്തിയ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിനെ വിലക്കി ദേശീയപാത അതോറിറ്റി

തൃശൂര്‍. പാലിയേക്കരയില്‍ ടോള്‍ പിരിവ് നടത്തുന്ന ഗുരുവായൂര്‍ ഇന്‍ഫ്രസ്ട്രകചര്‍ എന്നി കമ്പനിയെ അറ്റകുറ്റപ്പണികളില്‍ നിന്ന് വിലക്കി ദേശീയപാത അതോറിറ്റി. ദേശീയപാതിയില്‍ തട്ടിക്കൂട്ട് പണികള്‍ നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ദേശീയ പാതകളില്‍ ഉന്നതനിലവാരത്തിലുള്ള ടാറിങ് നടത്തുവാനുള്ള നടപടികള്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ചു. ചാലക്കുടി അടിപ്പാത നിര്‍മ്മാണം, സര്‍വ്വീസ് റോഡ് നിര്‍മ്മാണം, റോഡ് അറ്റകുറ്റപ്പണി എന്നിവ മറ്റൊരു കമ്പനിയെ ഏല്‍പ്പിക്കും. ഇതിന് ആവശ്യമായി വരുന്ന തുകയും 25 ശതമാനം പിഴയും ഗരുവായൂര്‍ ഇന്‍ഫ്രാസ്ട്രകചര്‍ കമ്പനിയില്‍ നിന്നും ഈടാക്കും.

ദേശീയപാതിയില്‍ മണ്ണൂത്തി മുതല് ഇടപ്പള്ളി വരെ 17 ഇടങ്ങളില്‍ വലിയ കുഴികള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഈ മാസം 20തോടെ പുതിയ കമ്പനി അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമെന്ന് ദേശീയപാത പ്രൊജക്റ്റ് മാനേജര്‍ അറിയിച്ചു.