യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാര്‍ രാജി വച്ചു

യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാര്‍ രാജി വച്ചു. മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റിന് സാബിര്‍ രാജിക്കത്ത് അയച്ചു. രാഷ്ട്രീയത്തില്‍ നിന്നുള്ള ലീഗ് നേതാക്കളുടെ പിന്‍മാറ്റമാണ് രാജിയുടെ കാരണമെന്നാണ് സൂചന. അതേസമയം വ്യക്തിപരമായ കാരണങ്ങളാണ് രാജിയുടെതെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നതെന്നും വിവരമുണ്ട്. രാജി കത്ത് പുലര്‍ച്ചെ ഒരു മണിക്കാണ് അയച്ചത്.