കാലവർഷക്കെടുതി നേരിടുന്നതിൽ സർക്കാർ സമ്പൂർണ്ണ പരാജയമോ

കാലവര്‍ഷക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷം. കരിഞ്ചോല മലയില്‍ കെട്ടിയ തടയണകളാണ് ഉരുള്‍പൊട്ടലിന് പ്രധാനകാരണമായത്.ഈ തടയണ നിർമിക്കുന്നതിൽ ആരാണ് അനുമതി നൽകിയത് ? നിയമവിരുദ്ധമായ ഈ പ്രവർത്തനം തടയാൻ എന്തുകൊണ്ട് ഭരണകൂടത്തിന് കഴിഞ്ഞില്ല? ദുരന്ത നിവാരണ സേന മറ്റൊരു ദുരന്തമായി മാറിക്കഴിഞ്ഞു. ഇ ചന്ദ്രശേഖരൻ വൻപരാജയമാണ്. പിവി അൻവർ എംഎൽഎയുടെ അനധികൃത പാർക്കിലും ഉരുൾപൊട്ടി. ക്രമക്കേടുകൾ നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും ഇതെല്ലാം മറികടന്ന് അൻവറിനെ മുന്നോട്ടുപോകാൻ സർക്കാർ സഹായിക്കുകയായിരുന്നു. അതുകൊണ്ട് വിളിച്ചുവരുത്തിയ ദുരന്തമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി

https://www.youtube.com/watch?v=95cUkm6fuc4