നവ് ഭാരത് ബഹ്‌റൈന്റെ പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു.

നവ് ഭാരത് ബഹ്‌റൈന്റെ 2011-2022 ഭരണ സമിതിയിലേക്ക് പുതിയതായി തിരഞ്ഞെടുത്ത കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ പൊങ്കൽ / മകര സംക്രാന്തി ദിനമായ ജനുവരി 14 തീയതി അധികാരമേറ്റു. ശ്രീ. പ്രദീപ് ലക്ഷ്മിപതി (കർണാടക) പ്രസിഡന്റായും, ശ്രീ. പ്രദീപ് കുമാർ (ആന്ധ്ര പ്രദേശ്) ജനറൽ സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു.

ശ്രീ. വെങ്കിട്ട് റെഡ്‌ഡി പാൽനാട്ടി (തെലങ്കാനാ) വൈസ് പ്രസിഡന്റ്‌, ശ്രീ. കാർത്തികേയൻ പെരുമാൾരാജ് (തമിഴ്നാട്) അസിസ്റ്റന്റ് സെക്രട്ടറി, ശ്രീ. ചന്ദ്രബാബു (കേരളം) സ്പോർട്സ് സെക്രട്ടറി, ശ്രീമതി. പൂർണിമ ജഗദീഷ് (കർണാടക) മീഡിയ സെക്രട്ടറി, ശ്രീ. ജയൻ തിക്കോട്ടി (കേരളം) കൾച്ചറൽ സെക്രട്ടറി, ശ്രീ. നിരഞ്ജൻ കുമാർ (രാജസ്ഥാൻ) സ്പോക്ക്മാൻ, ശ്രീ. രാജീവ്‌ ഗോവിന്ദകൃഷ്ണൻ നായർ (കേരളം) മെമ്പർഷിപ്പ് സെക്രട്ടറി, ശ്രീ. പവിത്രൻ അപ്പുകുട്ടൻ (കേരളം) ട്രഷറർ, ശ്രീ. ശ്രേയസ്. എം. പി (കേരളം) അസിസ്റ്റന്റ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

ജനുവരി 2021 മുതൽ ഡിസംബർ 2022 വരെയാണ് പുതിയ കമ്മിറ്റിയുടെ കാലാവധി.ബഹറിന്റെയും ഇന്ത്യയുടെയും മഹത്തായ സാംസ്‌കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രവാസ ലോകത്ത് കഷ്ടത അനുഭവിക്കുന്ന സാധാരണക്കാരുടെ ഉന്നമനത്തിനായി നവ് ഭാരത് ബഹ്‌റൈൻ നില കൊള്ളുമെന്നു പുതിയതായി ചുമതലയേറ്റ ഭാരവാഹികൾ അറിയിച്ചു..

windows 10 enterprise lizenz kaufen