നവ്യയുടെ മുന്നിലിരുന്ന് ആന്തരികാവയവങ്ങൾ തേച്ചുകഴുകി സ്വാമിമാർ, ചിരിപ്പൂരം

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയാ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു രണ്ടാം വരവ് നടത്തിയത്. ലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. ഒരുത്തീ എന്ന സിനിമായയിരുന്നു താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്.

നവ്യ നായരെ മുന്നിലിരുത്തികൊണ്ട് ട്രോൾ വിഡിയോ കാണിച്ച് ‘കിടിലം’ റിയാലിറ്റി ഷോയിലെ അണിയറ പ്രവർത്തകർ. ‘കിടിലം’ പരിപാടിക്കിടെ നവ്യ പറഞ്ഞ ഒരു പ്രസ്താവന വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇട നൽകിയിരുന്നു. ചില സ്വാമിമാർ ആന്തരികാവയവങ്ങൾ പുറത്തെടുത്തു കഴുകാറുള്ള കഥ കേട്ടിട്ടുണ്ട് എന്ന് നവ്യ പറഞ്ഞതായിരുന്നു ട്രോളിന്‌ ഇടയായത്. ഇപ്പോഴിതാ അതേ വേദിയിൽ വച്ച് അവതാരകയായ പാർവതി ആർ. കൃഷ്ണയാണ് നവ്യയുടെ ഈ പരാമർശം വച്ചുള്ള ഒരു വൈറൽ ട്രോൾ വിഡിയോ നടിയുടെ മുന്നിൽ പ്രദർശിപ്പിച്ചത്.

നവ്യയുടെയും മുകേഷിന്റെയും വാക്കുകൾ കടമെടുത്തായിരുന്നു ഒരുകൂട്ടം മിടുക്കന്മാർ സ്കിറ്റുമായി എത്തിയത്. വിധികർത്താക്കളായ നവ്യയും മുകേഷും റിമിയും ട്രോൾ കണ്ട് പൊട്ടിചിരിച്ചുപോയി. ഈ വിഡിയോ വളരെ രസകരമായെന്നും ഒരുപാടു പേരുകേട്ട സംഭവമായിരുന്നു അതെന്നുമാണ് നവ്യ പ്രതികരിച്ചത്.

ഭാരതത്തിലെ സന്യാസിമാർ മനുഷ്യരുടെ ആന്തരിക അവയവങ്ങൾ പുറത്തെടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വയ്ക്കുമായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ടെന്ന നവ്യയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. അതേ വേദിയിൽ തന്നെ നടൻ മുകേഷ് ഉരുളയ്ക്ക് ഉപ്പേരിപോലെ ‘‘ഞാൻ പണ്ട് കൊല്ലത്ത് നിന്ന് സെക്കൻഡ് ഷോ കഴിഞ്ഞ് വരുമ്പോൾ ഒരു സന്യാസി ഇത് പോലെ ആന്തരികാവയവങ്ങൾ കഴുകി അകത്തെടുത്ത് വയ്ക്കുന്നത് കണ്ടിട്ടുണ്ട്” എന്ന് നവ്യയെ ട്രോളിയതും വൈറലായി മാറി. സോഷ്യൽ മീഡിയയിൽ നവ്യ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ സംഭവമായിരുന്നു ഇത്.