നല്ല വീട്ടമ്മയാകാൻ കുക്കിം​ഗ് പഠിക്കണോ, ആനിയോട് നവ്യ നായര്‍

അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ആനീസ് കിച്ചണിലെ ചില വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. സരയൂ ആണ് അതിന് വഴിതെളിച്ചത്. സ്ത്രീകൾ പുരുഷന്മാരെക്കാൾ കീഴിലാണെന്ന സരയുവിന്റെ പ്രസ്താവന വൻ സൈബർ ആക്രമണങ്ങൾക്ക് വഴിതെളിച്ചിരുന്നു. എന്നാൽ ആ പ്രസ്താവനക്ക് ഇപ്പോൾ മാറ്റം വന്നെന്ന് താരം തന്നെ വ്യക്തമാക്കി രം​ഗത്തെത്തിയിരുന്നു

നവ്യനായർ അതിഥിയായി പങ്കെടുത്ത ആനീസ് കിച്ചണിൽ ചെറിയ വർത്തമാനങ്ങൾക്കിടെ സീരിയസായ ഒരു സംഭവം ഉണ്ടായി.  കുക്കിംഗ് ചെയ്യുന്ന സ്ത്രീകള്‍ നല്ലവീട്ടമ്മ ആയിരിക്കുമെന്ന് അനി പറഞ്ഞിരുന്നു. അതിന് നവ്യ കൊടുത്ത മറുപടിയാണ് വൈറൽ . ‘സ്ത്രീകള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങളുണ്ട്, വെബ് സീരീസുകള്‍, സ്ത്രീകള്‍ ചെയ്യില്ലായെന്ന കരുതിയ എന്തേലും കാര്യങ്ങളാണ് നടക്കുന്നത്. സ്ത്രീകള്‍ കുക്ക് ചെയ്യണ്ട എന്നല്ല, എന്റെ മകനോടും ഞാന്‍ പറയും ചെയ്യാന്‍, അല്ലാതെ സ്ത്രീക്ക് മാത്രമായ ജോലി അല്ല കുക്കിങ്. ഇപ്പോള്‍ ചേച്ചിക്ക് കുക്കിംഗ് ഇഷ്ടമാണ്, ചേച്ചിക്ക് അത് ചെയ്യാം.
മറ്റൊരു പെണ്‍കുട്ടിക്ക് അത് ചെയ്യാന്‍ താല്പര്യമില്ലെങ്കില്‍ അവള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കൂ.. അവള്‍ അത് തന്നെ ചെയ്യണമെന്ന വാശിപാടില്ല. ഒരു ആണും പെണ്ണും തമ്മിലുള്ള വേര്‍തിരിവ് ഒന്നും അതിന് പാടില്ല.. കുക്കിംഗ് ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഒരു നല്ല വീട്ടമ്മ ആവുകയുള്ളോ?? അങ്ങനെയൊന്നുമില്ല..’ നവ്യ ആനിയോട് പറഞ്ഞു.